Home / Photos
Skin Care: കഴുത്തിന് ചുറ്റും കറുപ്പ് നിറമാണോ? ആദ്യം കാരണം അറിയാം, പിന്നെ പരിഹാരം
By Alaka KV
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം നിങ്ങളുടെ ആത്മിശ്വാസം കെടുത്തുന്നുണ്ടോ? എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് അറിയുന്നതിന് മുമ്പ് എന്താണ് ഈ പ്രശ്നത്തിന്റെ കാരണം എന്ന് അറിഞ്ഞാലോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia
Share
പൊണ്ണത്തടി മുതൽ രക്തത്തിലെ ഇൻസുലിന്റെ അളവ് വരെ കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവാൻ കാരണം ആവുന്നുണ്ട്. പ്രധാനപ്പെട്ട ചില കാരണങ്ങളാണ് ഇനി പറയാൻ പോകുന്നത്
2/7
Photo Credit: Oneindia
Share
അമിതവണ്ണം കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം ഉണ്ടാവാൻ കാരണം ആകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. സംഭവം സത്യമാണ്.
അമിതവണ്ണവും എൻഡോക്രൈൻ പ്രശ്നവും മൂലം കഴുത്തിലേയും കക്ഷത്തിലേയും ചർമ്മം ഇരുണ്ട് പോകാൻ സാധ്യതയുണ്ട്.
3/7
Photo Credit: Oneindia
Share
അലർജി കാരണവും കഴുത്തിന് ചുറ്റും കറുപ്പ് നിറം വരാം. ചില ഉല്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ചൊറിച്ചലും ചൊറിഞ്ഞുപൊട്ടലുമൊക്കെ ഉണ്ടാവാറില്ലേ. അതുപോലെ തന്നെ അലർജിയുടെ ഭാഗമായി ചർമത്തിൽ നിറം വ്യത്യാസവും വരാം.
4/7
Photo Credit: Oneindia
Share
പിസിഒഎസ് ഉള്ള സ്ത്രീകളുടെ രക്തത്തിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും. ഇൻസുലിന്റെ അളവ് കൂടുമ്പോൾ ചിലപ്പോൾ കഴുത്തിന്റെ പിൻഭാഗത്തും കൈകൾക്കടിയിലും ഒക്കെ ഇത്തരത്തിൽ നിറ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്.
5/7
Photo Credit: Oneindia
Share
നിങ്ങളുടെ രക്തത്തിൽ ഇൻസുലിൻ കൂടുതലാണെങ്കിൽ കഴുത്തിൽ കറുപ്പ് നിറം ഉണ്ടാവാൻ സാധ്യതയുണ്ട്. നിങ്ങളുടെ കഴുത്തിൽ ഇങ്ങനെ കറുപ്പ് നിറം പെട്ടെന്ന് വരികയാണെങ്കിൽ ഉടൻ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. ഒരു ഡയബറ്റോളജിസ്റ്റിനെ കാണുകയും ഇതിനുള്ള പ്രതിവിധി എന്താണെന്ന് ചോദിച്ചറിയുകയും ചെയ്യണം.
6/7
Photo Credit: Oneindia
Share
ഏത് ഉല്പന്നമാണെങ്കിലും മുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പ്രയോഗിക്കുന്നതിന് മുമ്പ് കൈയ്യിലോ കാലിലോ മറ്റും ചെറിയ അളവിൽ ആ ഉല്പന്നം എടുത്ത് തേച്ചുകൊടുക്കാം. 24 മണിക്കൂറെങ്കിലും കാത്തിരിക്കുക. ചർമ്മത്തോട് അലർജിയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മുഖത്ത് പുരട്ടാം.
7/7
Photo Credit: Oneindia
Share
അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന അസുഖം ഉണ്ടെങ്കിലും കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവാൻ സാധ്യതയുണ്ട്. ചർമത്തിന് ഇരുണ്ട നിറമോ തവിട്ട് നിറമോ ആയി മാറുന്ന അവസ്ഥയാണിത്. കഴുത്തിന്റെ പിൻഭാഗവും വശങ്ങളിലെ മടക്കുകളും, കക്ഷങ്ങൾ, നെറ്റി തുടങ്ങിയ ഭാഗങ്ങളിലും ഇത് സാധാരണയായി കണപ്പെടുന്നു.


Click it and Unblock the Notifications