Home / Photos
Skin: നിങ്ങൾക്കറിയാമോ ഐസ് ക്യൂബ് ഉണ്ടെങ്കിൽ മുഖം മിന്നിത്തിളങ്ങും..
By Alaka KV
വെറും ഐസ്ക്യൂബ് വെച്ച് ചർമ്മത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കാം..മുഖക്കുരു, ചര്മ്മത്തിനേല്ക്കുന്ന സൂര്യാഘാതം, ചര്മത്തിലുണ്ടാകുന്ന വീക്കം എന്നിവയെല്ലാം ഇല്ലാതാക്കാൻ ഐസ് ക്യൂബ് കൊണ്ട് സാധിക്കും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia
Share
എണ്ണമയമുള്ള ചർമം അല്ലെങ്കിൽ കോമ്പിനേഷൻ ചർമ്മമുണ്ടെങ്കിൽ വളരെ പെട്ടെന്ന് കാണാൻ കഴിയുന്ന ചർമ്മ സുഷിരങ്ങൾ രൂപപ്പെടാറുണ്ട്. ഈ സുഷിരങ്ങളിൽ അഴുക്കു അടിഞ്ഞുകൂടുകയും അത് മുഖക്കുരു, കറുത്ത പാടുകൾ എന്നിവയായി മാറുകയും ചെയ്യും. ഈ പ്രശ്നം ഒഴിവാക്കാൻ ചർമം വൃത്തിയാക്കിയ ശേഷം ഐസ് ക്യൂബുകൾ ഉപയോഗിച്ച മസാജ് ചെയ്ത് സുഷിരങ്ങൾ ചുരുക്കാം.
2/6
Photo Credit: oneindia
Share
ഉറക്കക്കുറവ് അല്ലെങ്കിൽ ഡിജിറ്റൽ സ്ക്രീനുകളുടെ അമിതമായ ഉപയോഗം എന്നിവ കാരണം കണ്ണുകൾക്ക് ചുറ്റും സാധാരണയായി വീക്കവും ഇരുണ്ട നിറവുമെല്ലാം കണ്ടുവരാറുണ്ട്. ഐസ് ക്യൂബ് ഉപയോഗിക്കുന്നത് വീക്കം ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കും. ഐസ് ക്യൂബ് ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകൾ മസാജ് ചെയ്യുക.
3/6
Photo Credit: oneindia
Share
ആന്റിഓക്സിഡന്റുകളും കഫീനും അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ഐസ് ക്യൂബുകളുടെ രൂപത്തിലാക്കിയ ശേഷം മസാജ് ചെയ്യാം. ഇതുപോലെ ചാമോമൈൽ ടീയും ഉപയോഗിക്കാം. ഇത് നല്ലൊരു പരിഹാരമാണ്...
4/6
Photo Credit: oneindia
Share
കണ്ണുകൾക്ക് ചുറ്റും കാണുന്ന ഡാർക്ക് സർക്കിളുകൾ ഇല്ലാതാക്കാൻ വെള്ളരിക്ക, കോഫി പൌഡർ എന്നിവ വെള്ളത്തിൽ കലർത്തി ഐസ് ക്യൂബ് രൂപത്തിൽ ഉപയോഗിക്കാം.
5/6
Photo Credit: oneindia
Share
കൂടാതെ, നിർജീവ ചർമ കോശങ്ങളെ പുറംതള്ളുന്നതിനും സുഷിരങ്ങൾ വൃത്തിയാക്കുന്നതിനും ഐസ് സഹായിക്കുന്നു, ഇത് ചർമ്മത്തിന് നല്ല മിനുസം നൽകും...
6/6
Photo Credit: oneindia
Share
ഐസ് ക്യൂബ് ഉപയോഗിച്ച് മസ്സാജ് ചെയ്യുമ്പോൾ താപനില വലിയ തോതിൽ കുറയും ആ സമയത്ത് രക്തയോട്ടം തടസ്സപ്പെടുന്നു. ഐസ് നീക്കം ചെയ്തുകഴിഞ്ഞാൽ, തണുപ്പ് കുറയുകയും രക്തക്കുഴലുകൾ വീണ്ടും വികസിക്കുകായും ചെയ്യും. ഈ സമയത്ത് മുഖത്തേക്ക് രക്തയോട്ടം വർദ്ധിക്കുന്നു. ഇങ്ങനെ മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും.


Click it and Unblock the Notifications