Home / Photos
Skin Care: സൂപ്പര്‍ ഫുഡുകളാണ്; ചര്‍മം പട്ടു പോല്‍ സുന്ദരമാകും; ചെയ്യേണ്ടത് ഇത്ര മാത്രം
By Vaisakhan MK
നമ്മുടെ ചര്‍മം പലപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നവയാണ്. ചിലപ്പോള്‍ കാലാവസ്ഥയായിരിക്കും, ചിലപ്പോള്‍ അത് മലിനീകരണമായിരിക്കും. ഇതൊക്കെ കാരണം ചര്‍മം വേഗത്തില്‍ വരണ്ട് ഉണങ്ങാനും, പൊട്ടിപ്പോകാനുമൊക്കെ സാധ്യതയുണ്ട്. എന്നാല്‍ അതിനെ ഇനി ഈസിയായി നേരിടാന്‍. ശീലമാക്കേണ്ടത് ഇക്കാര്യങ്ങള്‍ മാത്രമാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ക്യാരറ്റുകള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ ചര്‍മം പട്ട് പോലെയാകും. ബേറ്റ കരോട്ടീന്‍ ക്യാരറ്റുകളിലുണ്ട്. ഇവ നിങ്ങളെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കും. ആന്റിഓക്സിഡന്റ്, വിറ്റാമിന്‍ എ, പൊട്ടാസ്യം, എന്നിവയും ക്യാരറ്റിലുണ്ട്. ചര്‍മത്തെ തിളങ്ങി നില്ക്കാന് ഇവ സഹായിക്കും
2/5
Photo Credit: boldsky.com
Share
മഞ്ഞള്‍ ഏത് സൗന്ദര്യസങ്കല്പ്പത്തിനും ആവശ്യമായ ഒന്നാണ്. ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഇതിലുണ്ട്. ചര്‍മത്തിന്റെ തേജസ്സ് ഇതിലൂടെ വര്‍ധിക്കും. പൊടിയോടും, ബാക്ടീരീയയോടും ഇവ പൊരുതും. ഇതൊന്നും ചര്‍മത്തെ ബാധിക്കാതെ മഞ്ഞള്‍ നോക്കിക്കോളും. മഞ്ഞളിട്ട ഇളം ചൂടുള്ള വെള്ളം കുടിക്കുന്ന ചര്‍മത്തെ തിളക്കമേറിയതാക്കി മാറ്റും. ആരോഗ്യത്തിനും നല്ലതാണ്.
3/5
Photo Credit: boldsky.com
Share
ചിയാ വിത്തുകള്‍ അതുപോലെ ധാതുലവണങ്ങളും, വിറ്റാമിന്‍, പ്രോട്ടീന്‍, ആന്റിഓക്സിഡന്റ്, എന്നിവ അടങ്ങിയതാണ്. ധാരാളം പോഷകങ്ങളും ഇതിലുണ്ട്. ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ചിയയിലുണ്ട്. ചര്‍മത്തെ തിളക്കമേറിയതാക്കി, മുഖക്കുരുവിലൂടെയുള്ള അടയാളങ്ങളെ ഇവ നീക്കം ചെയ്യും. ആന്റിഓക്സിഡന്റിന്റെ കേന്ദ്രമാണ് ഇവ. സൂര്യതാപത്തിനെതിരെ ഇവ പൊരുതും
4/5
Photo Credit: boldsky.com
Share
മധുരക്കിഴങ്ങ് മഞ്ഞുകാലത്ത് സ്പെഷ്യല്‍ ഫുഡാണ്. ഫൈബര്‍, ബേറ്റ കരോട്ടീന്‍, എന്നിവ മധുരക്കിഴങ്ങിലുണ്ട്. ഇവ ചര്‍മത്തെ പരിപോഷിപ്പിക്കും. അതോടൊപ്പം അവയുടെ തിളക്കവും വര്‍ധിപ്പിക്കും.
5/5
Photo Credit: boldsky.com
Share
സിട്രസ് അടങ്ങിയ പഴങ്ങള്‍ ധാരാളം ഗുണങ്ങള്‍ ഉള്ളവയാണ്. ഓറഞ്ച്, മധുരനാരങ്ങ, മുന്തിരി, ലൈം എന്നിവയെല്ലാം ഇതില്‍ വരും. വിറ്റാമിന്‍ സി ധാരാളം ഇവയിലുണ്ട്. ആന്റി ബാക്ടീരിയല്‍ കഴിവുകള്‍ ഇവയ്ക്കുണ്ട്. മുഖക്കുരു, ഡാര്‍ക് സ്പോര്‍ട്ട്, എന്നിവയെല്ലാം ഇത് കഴിക്കുന്നത് കൊണ്ട് ഇല്ലാതാവും. നേരത്തെ പ്രായമാവുന്നത് കുറയ്ക്കാനും സഹായിക്കും.


Click it and Unblock the Notifications