Home / Photos
Skin Care-മുഖത്തിന് വേണ്ടത് ഈ ചെറുപയർ പ്രയോഗം, അറിയാം
By Rakhi
ആരോഗ്യ സംരക്ഷണത്തിൽ ചെറുപയറിന്റെ പങ്കിനെ കുറുച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെ മുഖകാന്തിക്കും ചർമ്മത്തിനും ഏറ്റവും ഉത്തമമണ് ചെറുപയർ. ഉപയോഗിക്കുന്ന വിധം അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ചെറുപയർ കൊണ്ടുള്ള ഗുണങ്ങൾ-പ്രകൃതിദത്തമായ എക്സ്ഫോളിയന്റുകളാൽ സമ്പുഷ്ടമായ ചെറുപയർ നിങ്ങളുടെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
2/8
Photo Credit: boldsky
Share
വിറ്റാമിൻ എയുടേയും സിയുടേയും ഉറവിടമാണ് ചെറുപയർ. ഇവ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ചർമ്മം തിളങ്ങുന്നതിനും സഹായിക്കുന്നു.
3/8
Photo Credit: boldsky
Share
ചെറുപയർ ഫേസ് പാക്ക് ചർമ്മത്തിൽ നിന്നും സുഷിരങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. അതുവഴി മുഖക്കുരുവും തടയുന്നു.
4/8
Photo Credit: boldsky
Share
ചെറുപയറിന് പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങൾ ഉണ്ട്. ഇത് മുഖ ചർമ്മത്തിലെ നിറ വ്യത്യാസത്തെ ലഘൂകരിക്കാൻ സഹായിക്കുന്നു. ആന്റിസെപ്റ്റിക് ഗുണങ്ങൾ ചർമ്മത്തിലെ പോറലുകളെ സുഖപ്പെടുത്തുന്നു.
5/8
Photo Credit: boldsky
Share
വരണ്ട ചർമ്മത്തെ പോലും മൃദുവും മിനുസമുള്ളതും ആക്കാൻ ചെറുപയർ പൊടിയുടെ ഉപയോഗം സഹായിക്കും.ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന എൻസൈമുകൾ ധാരാളം ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.
6/8
Photo Credit: boldsky
Share
ഇനി തയ്യാറാക്കേണ്ട വിധം അറിയാം-ആവശ്യമായ സാധനങ്ങൾ ചെറുപയർ പൊടി, നെയ്യ്. കാൽ കപ്പ് ചെറുപയർ തലേന്ന് രാത്രി വെള്ളത്തിൽ ഇട്ട് വെയ്ക്കാം.
7/8
Photo Credit: boldsky
Share
പിറ്റേന്ന് രാവിലെ ഇവ നന്നായി അരച്ച് എടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ് ചേർക്കാം. ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കാം. ആഴ്ചയിൽ രണ്ട് തവണ തേക്കുന്നത് ഗുണം ചെയ്യും.
8/8
Photo Credit: boldsky
Share
വരണ്ട ചർമ്മത്തിന് ഉപയോഗിക്കുന്ന രീതി-തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ-ചെറുപയർ, ചന്ദനപ്പൊടി, ഓറഞ്ച് തൊലി പൊടി, പാൽ.100 ഗ്രാം ചെറുപയർ രാത്രി മുഴുവൻ കുതിർന്ന് പിറ്റേന്ന് അരച്ച് എടുക്കാം. ഇതിലേക്ക് 2 ടേബിൾസ്പൂൺ ചന്ദനപ്പൊടിയും 2 ടേബിൾസ്പൂൺ ഓറഞ്ച് തൊലി പൊടിയും ചേർക്കുക. അൽപം പാലും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് തേക്കാം.


Click it and Unblock the Notifications