Home / Photos
Skin Care-പ്രായം പത്ത് കുറയും, ചർമ്മം തിളങ്ങും; തേനും പാലും മാത്രം മതി
By Rakhi
മുഖവും ത്വക്കും ഏറ്റവും എളുപ്പത്തിലും ഫലപ്രദമായും സൂക്ഷിക്കുവാൻ പറ്റിയ മാര്‍ഗ്ഗങ്ങളിലൊന്നാണ് തേനും പാലും. ചർമ്മത്തിനു പ്രായം തോന്നിക്കുന്നത് ഒഴിവാക്കുവാൻ തേനും പാലും ചേർത്ത മിശ്രിതത്തിന് സാധിക്കും. അറിയാം ചില മാസ്കുകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചർമ്മം മൃദുവാക്കുവാനും തേന്‍ ചർമ്മത്തിന് ഈർപ്പവും മൃദുത്വനും നിലനിർത്തുവാനും സഹായിക്കും.
2/8
Photo Credit: boldsky
Share
മിക്ക ചർമ്മ സംരക്ഷണ ഉല്പന്നങ്ങളിലും പാലും തേനും ഒരു പ്രധാന ഘടകമായതും ഇതിനാലാണ്. ചുളിവ് കുറയ്ക്കുവാനും ഉറപ്പുള്ളതും മിനുസമാർന്നതുമായി നിലനിർത്താനും ഇത് സഹായിക്കുന്നു
3/8
Photo Credit: boldsky
Share
പാലും തേനും ചേർത്ത് ഫേസ് മാസ്ക്- ഈ രണ്ട് ഘടകങ്ങളും മുഖം മൃദുവാക്കാൻ സഹായിക്കുന്നു. ഈ മാസ്ക് വരണ്ട ചർമ്മത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു. ആവശ്യമായ സാധനങ്ങൾ -ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ പാൽ. ഇവ രണ്ടും നന്നായി മിക്സ് ചെയ്തെടുക്കാം.
4/8
Photo Credit: boldsky
Share
ഈ മിശ്രിതം ഒരു മൈക്രോ വേവ് ഓവനിൽ വെച്ച് ചൂടാക്കിയെടുക്കാം. ഒരു ചെറി ബ്രഷ് ഉപയോഗിച്ച് മുഖത്ത് ഈ മിശ്രിതം തേച്ച് പിടിപ്പിക്കാം. ഏകദേശം 15 മിനിറ്റിന് ശേഷം ഇളം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഒരു ക്ലൻസർ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
5/8
Photo Credit: boldsky
Share
മുഖം സ്ക്രബ് ചെയ്യാൻ-ഓട്സ്, മുൾട്ടാണി മിട്ടി, ബദാം കൂടാതെ പാൽ, തേൻ എന്നിവയാണ് ആവശ്യം. ഒരു സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ പാൽ, ഒന്നുകിൽ ഓട്സ്, മുട്ടാണി മിട്ടി, ബദാം എന്നിവയിൽ ഏതെങ്കിലും എടുക്കാം.
6/8
Photo Credit: boldsky
Share
സെൻസിറ്റീവ് ചർമ്മമാണെങ്കിൽ ഓട്സ് ഉപയോഗിക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചർമ്മം ആണെങ്കിൽ മുൾട്ടാണി മിട്ടിയായിരിക്കും നല്ലത്. സാധാരണ ചർമ്മം ആണെങ്കിൽ ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം.
7/8
Photo Credit: boldsky
Share
സെൻസിറ്റീവ് ചർമ്മമാണെങ്കിൽ ഓട്സ് ഉപയോഗിക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചർമ്മം ആണെങ്കിൽ മുൾട്ടാണി മിട്ടിയായിരിക്കും നല്ലത്. സാധാരണ ചർമ്മം ആണെങ്കിൽ ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം.
8/8
Photo Credit: boldsky
Share
മുഖം നന്നായി മസാജ് ചെയ്ത ശേശം ഈ മിശ്രിതം ചേർത്ത് കൊടുക്കാം. അഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. അതിന് ശേഷം ഏതെങ്കിലും ടോണറോ മോയ്സ്ചറൈസറോ ഉപയോഗിച്ച് കഴുകി കളയാം.


Click it and Unblock the Notifications