Home / Photos
skin care-പ്രായം പത്ത് കുറയും; ഇതാ ഈ ഫേസ് മാസ്ക് ട്രൈ ചെയ്ത് നോക്കൂ
By Rakhi
വയസാകുന്നത് ആർക്കാണ് ഇഷ്ടം അല്ലേ? യൗവനം നിലനിർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിൽ ആദ്യം ശ്രദ്ധ കൊടുക്കേണ്ടത് ഭക്ഷണങ്ങൾക്കാണ്. അതുപോലെ തന്നെ പ്രധാനമാണ് ചർമ്മ സംരക്ഷണവും. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കി പ്രായം കുത്തനെ കുറക്കാൻ സഹായിക്കുന്ന ചില മാസ്കുകൾ പരിചയപ്പെടാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വെളിച്ചെണ്ണ ഫെയ്സ് മാസ്ക്- ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, അര ടേബിൾ സ്പൂൺ അനാർ സീഡ് ഓയിൽ എന്നിവയാണ് ആവശ്യം. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറോളം തേച്ച് പിടിപ്പിച്ച് കഴുകി കളയാ
2/8
Photo Credit: boldsky
Share
ഈ മാസ്ക് ദിവസേന ഉപയോഗിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. ഫേസ് മാസ്ക് ചർമ്മത്തിലെ കേടുപാടുകൾ മാറ്റുകയും ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
3/8
Photo Credit: boldsky
Share
അവക്കാഡോ ഫേയ്സ് മാസ്ക്-അരകഷ്ണം അവക്കാഡോ, ഒരു ടേബിൾ സ്പൂൺ ഓട്സ് എന്നിവയാണ് ഈ മാസ്കിന് ആവശ്യം. അവക്കാഡോ നന്നായി പേസ്റ്റാക്കി എടുത്ത് അതിലേക്ക് ഓട്സ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം.
4/8
Photo Credit: boldsky
Share
ഏകദേശം 10 മുതൽ 20 മിനറ്റ് വരെ ഈ മാസ്ക് തേച്ച് പിടിപ്പിക്കാം. അതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം
5/8
Photo Credit: boldsky
Share
മുഖം ചുളിയുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ നേരിടാൻ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഈ മാസ്ക് സഹായുക്കുന്നു. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും അവോക്കാഡോ സഹായിക്കുന്നു
6/8
Photo Credit: boldsky
Share
പഴം ഫെയ്സ് മാസ്ക്-ഒരു പഴം, ഒരു ടീസ്പൂൺ റോസ് വാട്ടർ എന്നിവയാണ് ഈ മാസ്കിന് ആവശ്യം. പഴെ ആദ്യം ഒരു ബൗളിൽ ഉടച്ചെടുക്കാം പനിനീരും ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത് മുഖത്ത് തേക്കാം.
7/8
Photo Credit: boldsky
Share
ഏകദേശം 15 മിനിറ്റോളം തേച്ച് പിടിപ്പിച്ചതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ മാസ്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും.
8/8
Photo Credit: boldsky
Share
വിറ്റാമിൻ ഇ, എ എന്നിവയാൽ സമ്പന്നമാണ് ഈ മാസ്ക്. ചർമ്മത്തിലെ കേട് പാടുകൾ ഇല്ലാതാക്കി മുഖത്ത് തിളക്കം നിലനിർത്താൻ ഈ മാസ്ക് സഹായിക്കുന്നു. ചർമ്മത്തിലെ പിഗ്മെന്റേഷൻ ഇല്ലാതാക്കാനും ഇത് മികച്ചതാണ്.


Click it and Unblock the Notifications