Home / Photos
ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും
By Vaisakhan MK
മുഖവും ചര്‍മവും വെട്ടിത്തിളങ്ങുന്നത് ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. പക്ഷേ അതിനായി ഒരുപാട് കാര്യങ്ങള്‍ നമ്മള് ചെയ്യേണ്ടതുണ്ട്. അത്ര എളുപ്പത്തില്‍ കിട്ടുന്ന ഒന്നല്ല അക്കാര്യം. ഗ്രീന്‍ ടീ എന്ന് കേട്ടിട്ടില്ലേ. സാധാരണ ചായക്ക് പകരം ഇനി മുതല്‍ ഗ്രീന്‍ ടീ ശീലമാക്കൂ. നിങ്ങളെ തേടിയെത്തുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങളായിരിക്കും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky.com
Share
ഗ്രീന്‍ ടീ കൊണ്ട് ഭാരം കുറയ്ക്കാന്‍ സാധിക്കും. നിത്യേന അത് ശീലമാക്കണം. അതുപോലെ തന്നെയാണ് ഇവ ശീലമാക്കിയാല്‍ അത് നിങ്ങളുടെ ചര്‍മത്തിനെയും മാറ്റി മറിക്കും
2/8
Photo Credit: boldsky.com
Share
ഗ്രീന്‍ ടീയില്‍ ഒരുപാട് പോഷകങ്ങളും ആന്റി ഓക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മകാന്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. നിരവധി സ്കിന്‍ ഉല്‍പ്പന്നങ്ങളില്‍ ഇവ അടങ്ങിയിട്ടുണ്ട്.
3/8
Photo Credit: boldsky.com
Share
ഗ്രീന്‍ ടീ നമ്മുടെ ശരീരത്തെ ഓയില്‍ സ്കിന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. ആന്റി മൈക്രോബിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി വസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ മുഖക്കുരുവിനെയും, എണ്ണയേറിയ ചര്‍മത്തെയും ഇല്ലാതാക്കും.
4/8
Photo Credit: boldsky.com
Share
മുഖക്കുരു ഉണ്ടാവുന്നത് ധാരാളമായി സെബം എന്ന എണ്ണമയമേറിയ വസ്തു ധാരാളം പുറന്തള്ളുന്നത് കൊണ്ടാണ്. അത് കട്ടപിടിക്കുന്നത് കൊണ്ട് ബാക്ടീരിയ വളര്‍ച്ചയുണ്ടാക്കുകയും, മുഖക്കുരുവിന് കാരണാകുകയും ചെയ്യും.
5/8
Photo Credit: boldsky.com
Share
സെബം ചര്‍മത്തിലേക്ക് പുറന്തള്ളുന്ന കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് സാധിക്കും. ആന്റി ആന്‍ഡ്രോജെനിക്, കുറഞ്ഞ ലിപ്പിഡ് ലെവല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
6/8
Photo Credit: boldsky.com
Share
മുഖത്ത് ചൊറിഞ്ഞ് ചുവന്ന നിറമാകുന്നതും കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് സാധിക്കും. പോളിഫിനല്‍സ് ധാരാളം ഗ്രീന്‍ ടീയിലുണ്ട്. മുഖത്തെ സുന്ദരമായി നിര്‍ത്താന്‍ ഇത് ഈ ചായയെ സഹായിക്കും. ഗ്രീന്‍ ടീ ഫേസ്മാസ്കും ഉപയോഗിക്കുന്നതാണ്.. അതിലൂടെ ചര്‍മത്തില്‍ ജലാംശവും നിലനിര്‍ത്താം
7/8
Photo Credit: boldsky.com
Share
വിറ്റാന്‍ ബി2, വിറ്റാമിന്‍ ഇ എന്നിവ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രണ്ടും ചര്‍മത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. കൊളാജന്‍ ലെവലിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താനും അത് സഹായിക്കും. നിങ്ങളിലെ യുവത്വത്തെ കൂടുതലായി നിലനിര്‍ത്തും. വൈറ്റമിന്‍ ഇ പുതിയ ചര്‍മകോശങ്ങളുടെ വളര്‍ച്ചയും സഹായിക്കും.
8/8
Photo Credit: boldsky.com
Share
കണ്ണിന് അടിയിലായി വരുന്ന ഡാര്‍ക്ക് സര്‍ക്കിളുകളും ഗ്രീന്‍ ടീ ഉപയോഗിച്ചാല്‍ ഇല്ലാതാവും. കഫീന്‍, ടാനിന്‍സ് എന്നിവ ഇത്തരം പാടുകളെ തീര്‍ത്തും ഇല്ലാതാക്കും. രക്തയോട്ടത്തെ സാധാരണ നിലയിലുമാക്കും.


Click it and Unblock the Notifications