Home / Photos
അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഈ അഞ്ച് ഭക്ഷണങ്ങള്‍ ഒഴിവാക്കി നോക്കൂ...
By Nikhil Raju
കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ സാധിക്കു. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: boldsky
Share
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
2/6
Photo Credit: boldsky
Share
മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുന്നവയാണ്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമാകുന്നത് വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടയും.
3/6
Photo Credit: boldsky
Share
കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ ദിവസവും കുടിക്കുന്ന ശീലവും ഉപേക്ഷിക്കാം. ഇവ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കുകയും ചെയ്യും.
4/6
Photo Credit: boldsky
Share
പിസ അധികം കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയതിനാലാണ് പിസ നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകുന്നത്.
5/6
Photo Credit: boldsky
Share
ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ഒഴിവാക്കാം
6/6
Photo Credit: boldsky
Share
ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications