Home / Photos
സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ
By Rakhi
സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ
2/8
Share
സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിൽ വെച്ച് ഔദ്യോഗിക വസതികളിലും അതിഥി മന്ദിരങ്ങളിലും വെച്ച് കോൺഗ്രസ് നേതാക്കൾ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേസ് സർക്കാർ സിബിഐക്ക് വിട്ടിരുന്നു. ആരോപണം ഉയർന്ന നേതാക്കളെ നോക്കാം
3/8
Share
ഹൈബി ഈഡൻ- 2012 ഡിസംബര്‍ ഒന്‍പതിന് പാളയത്തെ എം എല്‍ എ ഹോസ്റ്റലിലെ നിളാ ബ്ളോക്കിലെ 34-ാം നമ്പര്‍ മുറിയില്‍ വെച്ച് സോളാര്‍ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാൻ വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. കേസിൽ ഹൈബിക്കെതിരെ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്ന് വ്യക്തമാക്കി സിബിഐ ക്ലീൻ ചിറ്റ് നൽകി.
4/8
Share
ഉമ്മൻചാണ്ടി- മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം
5/8
Share
കെസി വേണുഗോപാൽ-2012-ൽ മന്ത്രി എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ പരാതി.
6/8
Share
അടൂർ പ്രകാശ് -ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിനാണ് അടൂര്‍ പ്രകാശിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്
7/8
Share
എപി അനിൽകുമാർ-മന്ത്രിയായിരിക്കെ എപി അനിൽ കുമാർ ഔദ്യോഗിക വസതിയിലും കൊച്ചിയിലും ഡൽഹിയിലും എത്തിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
8/8
Share
എപി അബ്ദുള്ളക്കുട്ടി-എപി അബ്ദുള്ളക്കുട്ടി കോൺഗ്രസ് എംഎല്‍എയായിരിക്കുമ്പോൾ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് യുവതി ആരോപിച്ചത്


Click it and Unblock the Notifications