Home / Photos
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍
By Jithin TP
വെളുത്ത ഷൂസില്‍ ചെളിയാകുമെന്ന് കരുതി ഉപയോഗിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ആ പേടി വേണ്ട.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pexels
Share
നമ്മളില്‍ പലര്‍ക്കും വെള്ള ഷൂ ധരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. എന്നാല്ഡ അവ വൃത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് കാരണം പലപ്പോഴും നമ്മള് മറ്റ് നിറത്തിലുള്ള ഷൂവോ പാദരക്ഷകളോ ആയിരിക്കും ഉപയോഗിക്കുക
2/8
Photo Credit: pexels
Share
എന്നാല്‍ ഇനി വെള്ള നിറത്തിലുള്ള ഷൂ വാങ്ങിക്കാനും അത് ധരിച്ച് പുറത്ത് പോകാനും മടിക്കേണ്ട. അവ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ചില വിദ്യകളുണ്ട്
3/8
Photo Credit: pexels
Share
വീട്ടില്‍ നിന്ന് തന്നെ ഇവ വൃത്തിയാക്കാം എന്നുള്ളതാണ് ശ്രദ്ധേയം. അതും വീട്ടിലുള്ള സാധനങ്ങള്‍ വെച്ച് തന്നെ. എങ്ങനെയെന്ന് നോക്കാം.
4/8
Photo Credit: pexels
Share
വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് വെള്ള ഷൂവിലെ അഴുക്ക് നീക്കാം. ഒരു കപ്പ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ വിനാഗിരിയും 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ക്കുക.
5/8
Photo Credit: pexels
Share
ഈ ലായനി നിങ്ങളുടെ ഷൂവുകളില് ഒഴിക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം
6/8
Photo Credit: pexels
Share
അലക്കു സോപ്പ് പൊടി ഉപയോഗിച്ചും ഇവ വൃത്തിയാക്കാം. 2 ടേബിള്‍സ്പൂണ്‍ വീര്യം കുറഞ്ഞ അലക്കു സോപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ഒരു പഴയ ടൂത്ത് ബ്രഷോ വെളുത്ത തുണിയോ വെച്ച് സോപ്പ് വെള്ളത്തില്‍ മുക്കുക. ഇത് ഉപയോഗിച്ച് മൃദുവായി തുടക്കുക.
7/8
Photo Credit: pexels
Share
ടൂത്ത് ബ്രഷില്‍ ടൂത്ത് പേസ്റ്റ് തേച്ച് ഷൂസില്‍ എല്ലായിടത്തും വൃത്താകൃതിയില്‍ തേക്കുക. 15 മിനിറ്റിന് ശേഷം നനഞ്ഞ ടവല്‍ ഉപയോഗിച്ച് തുടയ്ക്കുക
8/8
Photo Credit: pexels
Share
നെയില്‍ പോളിഷ് റിമൂവറില്‍ കോട്ടണ്‍ പാഡുകള്‍ മുക്കി ചെളി പുരണ്ട ഭാഗങ്ങളില്‍ ഉരക്കുക. ഷൂസിലെ ചെളി പെട്ടെന്ന് പോകും.


Click it and Unblock the Notifications