Home / Photos
സഹപാഠിയെ പ്രേമിച്ച് വിവാഹം, വരുമാനം കോടികള്‍: ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈയുടെ അറിയാ കഥകള്‍
By Ajmal MK
സഹപാഠിയെ പ്രേമിച്ച് വിവാഹം, വരുമാനം കോടികള്‍: ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈയുടെ അറിയാ കഥകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: google
Share
സുന്ദർ മെറ്റലർജി എഞ്ചിനീയറിംഗും അഞ്ജലി കെമിക്കൽ എഞ്ചിനീയറിംഗുമാണ് പഠിച്ചത്. ഇരുവരും ക്രമേണ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അമേരിക്കയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇരുവരുടേയും വിവാഹം.
2/9
Photo Credit: google
Share
ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയെക്കുറിച്ചുള്ള അധികമാർക്കും അറിയാത്ത വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. തമിഴ്നാട്ടില്ലെ ചെന്നൈയില്‍ ജനിച്ച് വളർന്ന് അദ്ദേഹം 2004 ലാണ് ഗൂഗിളില്‍ എത്തിയത്.
3/9
Photo Credit: google
Share
ഭാര്യ: ഐഐടി വിദ്യാർത്ഥിനിയായ അഞ്ജലിയെയാണ് സുന്ദർ പിച്ചൈ വിവാഹം കഴിച്ചിരിക്കുന്നത് ഇരുവരും ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒന്നിച്ച് പഠിച്ചവരായിരുന്നു.
4/9
Photo Credit: google
Share
ക്രിക്കറ്റ്: ക്രിക്കറ്റിൽ അതിയായ അഭിനിവേശമുള്ള പിച്ചൈ ക്രിക്കറ്റാണ് തന്റെ രണ്ടാമത്തെ ഓപ്ഷൻ നേരത്തെ പലതവണ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നത് അദ്ദേഹംത്തിന്റെ പതിവായിരുന്നു. അതോടൊപ്പം തന്നെ മത്സരഫലങ്ങള്‍ പ്രവചിക്കുകയും ചെയ്യുമായിരുന്നു.
5/9
Photo Credit: google
Share
സിനിമാ പ്രേമി: ഒരു മികച്ച സിനിമാ പ്രേമിയാണ് സുന്ദർ, സിനിമകളെക്കുറിച്ചും മുൻനിര നടന്മാരെയും നടിമാരെയും കുറിച്ചും അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. തന്നെ വളർത്തുന്നതിനായി മാതാപിതാക്കള്‍ നേരിട്ട വ്യക്തിപരമായ ത്യാഗങ്ങൾ അദ്ദേഹം പലപ്പോഴും വിവരിച്ചിട്ടുണ്ട്.
6/9
Photo Credit: google
Share
അച്ഛൻ രഘുനാഥ് പിച്ചൈ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും അമ്മ ലക്ഷ്മി പിച്ചൈ ഒരു സ്റ്റെനോഗ്രാഫറുമായിരുന്നു. തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും മികച്ചത് നൽകാൻ ഇരുവരും കഠിനമായി പരിശ്രമിച്ചു
7/9
Photo Credit: google
Share
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗൂഗിൾ ലോകമെമ്പാടുമുള്ള വിവിധ പൊതു ആവശ്യങ്ങൾക്കായി സംഭാവന ചെയ്യുന്നത് തുടരുന്നു. 2018 ലെ പ്രളയത്തില്‍ കേരളത്തിനും ഈ സംഭാവനയുടെ ഒരു ഭാഗം ലഭിച്ചു
8/9
Photo Credit: google
Share
റിപ്പോർട്ടുകള്‍ പ്രകാരം ഏകദേശം 3.52 കോടി രൂപയാണ് അദ്ദേഹം ഒരു ദിവസം സമ്പാദിക്കുന്നത്. മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം അദ്ദേഹം പ്രതിവർഷം 200 മില്യൺ ഡോളറും സമ്പാദിക്കുന്നു
9/9
Photo Credit: google
Share
ഭാര്യയോടും മക്കളായ കാവ്യയ്ക്കും കിരണിനുമൊപ്പം ലോസ് ആൾട്ടോസിലാണ് പിച്ചൈ താമസിക്കുന്നത്.


Click it and Unblock the Notifications