Home / Photos
കർണാടകയിലെ ബേക്കറി ജീവനക്കാരനായ പിണറായി: അറിയാം മുഖ്യമന്ത്രിയെക്കുറിച്ചുള്ള അറിയാക്കഥകള്‍
By Ajmal MK
കർണാടകയിലെ ബേക്കറി ജീവനക്കാരനായ പിണറായി: അറിയാം മുഖ്യമന്ത്രിയെക്കുറിച്ചുള്ള അറിയാക്കഥകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
ചെത്തുതൊഴിലാളി കുടുംബത്തിൽ ജനിച്ച പിണറായി വിജയൻ 16 വയസ്സുള്ളപ്പോൾ കർണാടകയിലെ ഒരു ബേക്കറിയിലും ഒരു വർഷം കൈത്തറി നെയ്ത്തുകാരായും ജോലി ചെയ്തിട്ടുണ്ട്.
2/8
Photo Credit: social media
Share
മറ്റൊരു ഷർട്ട് ഇല്ലെന്ന കാര്യം മറച്ച് വെക്കാന്‍ സ്കൂളില്‍ പോവുമ്പോള്‍ വെള്ള ഷർട്ട് മാത്രമായിരുന്നു പിണറായി ധരിച്ചിരുന്നത്. ദാരിദ്രം നിറഞ്ഞ ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്.
3/8
Photo Credit: social media
Share
പിണറായി ഒരിക്കലും വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. വീട്ടിലെ സംഭാഷണങ്ങൾ കുടുംബകാര്യങ്ങളെ ചുറ്റിപ്പറ്റി മാത്രമാണെന്നും ഭാര്യ കമല പറയുന്നു
4/8
Photo Credit: social media
Share
പിണറായിയുടെ കമ്മ്യൂണിസ്റ്റ് ചായ്വ് ആദ്യകാലങ്ങളിൽ തന്നെ അദ്ദേഹത്തിൽ വേരൂന്നിയതാണ്. കുട്ടിക്കാലത്ത്, പോലീസ് ക്രൂരതയുടെ പല കഥകളും അമ്മ പറഞ്ഞ് അറിഞ്ഞു. കമ്മ്യൂണിസ്റ്റുകാരനായതിന്റെ പേരിൽ സഹോദരൻ അറസ്റ്റിലാകുന്നതും സ്വാതന്ത്ര്യാനന്തരം പാർട്ടി നിരോധിച്ച നാളുകളിൽ പോലീസ് നടത്തിയ കമ്മ്യൂണിസ്റ്റ് വേട്ടയും പിണറായിയില്‍ പ്രത്യയശാസ്ത്രത്തിന്റെ വിത്ത് പാകി.
5/8
Photo Credit: social media
Share
കുട്ടിക്കാലത്ത് അമ്മയുടെ അടുത്ത് അടുക്കളയിൽ ഇരുന്നായിരുന്നു പഠിച്ചിരുന്നതെന്നും പ്രേത പിശാചുക്കളുടെ കാര്യത്തില്‍ പേടിയുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആ കാലത്ത് രാത്രി കാലങ്ങളില്‍ തനിച്ച് ഇരിക്കാന്‍ ഭയമായിരുന്നു.
6/8
Photo Credit: social media
Share
ഹൈസ്കൂളിൽ എത്തുമ്പോഴേക്കും പിണറായി നിരീശ്വരവാദിയായി മാറിയിരുന്നു. കേവലം 26 വയസ്സുള്ളപ്പോൾ കൂത്തുപറമ്പിൽ നിന്ന് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
7/8
Photo Credit: social media
Share
1986 ൽ മുതിർന്ന നേതാവ് എം വി രാഘവനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കിയതോടെയാണ് അദ്ദേഹം കൂടുതല്‍ ശക്തനായ നേതാവായി മാറിയത്.
8/8
Photo Credit: social media
Share
കണ്ണൂരിൽ രാഘവന്റെ പുതിയ പാർട്ടിയിലേക്ക് പാർട്ടി പ്രവർത്തകരെ തടയുന്നതിൽ വിജയൻ നിർണായക പങ്ക് വഹിച്ചു.


Click it and Unblock the Notifications