Home / Photos
റൗൾ വിഞ്ചിയെന്ന രാഹുലിന്റെ പേരിന്റെ കഥ അറിയുമോ: രാഹുലിന്റെ അറിയാക്കഥകള്‍
By Ajmal MK
റൗൾ വിഞ്ചിയെന്ന രാഹുലിന്റെ പേരിന്റെ കഥ അറിയുമോ: രാഹുലിന്റെ അറിയാക്കഥകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
റൗൾ വിഞ്ചി എന്ന പേരിൽ വിദേശത്തായിരുന്നു രാഹുൽ ഗാന്ധി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇത് ഒരു വിവാദ വിഷയം കൂടിയാണ്, തന്റെ വിഐപി പരിവേഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഇറ്റാലിയൻ വേരുകളെയാണ് സൂചിപ്പിക്കുന്നതെന്ന ആരോപണവുമുണ്ട്.
2/8
Photo Credit: oneindia
Share
"പ്രതിരോധ സേനയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞതിന് ശേഷം, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പൈലറ്റ് ട്രെയിനിംഗ് കോഴ്സ് പഠിക്കാൻ രാഹുൽ ആവശ്യപ്പെട്ടു. പഠിക്കുമ്പോൾ, രാഹുൽ അവനോട് ഫോണിൽ സംസാരിക്കുകയും ശക്തമായി മുന്നോട്ട് പോവാന്‍ പ്രചോദനം നല്‍കുകയും ചെയ്തു." -നിർഭയയുടെ അമ്മ പറഞ്ഞു
3/8
Photo Credit: oneindia
Share
2012-ലെ സംഭവത്തിന് ശേഷം നിർഭയയുടെ കുടുംബത്തെ രാഹുൽ ഗാന്ധി ആരുമറിയാതെ സഹായിച്ച് വന്നിരുന്നു. നിർഭയയുടെ സഹോദരനെ പൈലറ്റ് പരിശീലന കോഴ്സ് പൂർത്തിയാക്കാൻ അദ്ദേഹത്തെ സഹായിച്ചു.
4/8
Photo Credit: oneindia
Share
ജാപ്പനീസ് ആയോധന കലയായ ഐക്കോഡോയിൽ രാഹുൽ ഗാന്ധിക്ക് ബ്ലാക്ക് ബെൽറ്റ് ഉണ്ട്. 2009 മുതൽ യുവ നെറ്റയ്ക്കൊപ്പം അദ്ദേഹം പരിശീലനം നടത്തുന്നുണ്ടെന്ന് പരിശീലകൻ സെൻസെയ് പാരിറ്റോസ് കർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
5/8
Photo Credit: oneindia
Share
രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, മുംബൈയിൽ ബാക്കോപ്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഔട്ട്സോഴ്സിംഗ് സ്ഥാപനം ആരംഭിച്ച് പ്രവർത്തിച്ചിരുന്നു രാഹുല്‍.
6/8
Photo Credit: oneindia
Share
സ്പോർട്സ് ക്വാട്ടയിലായിരുന്നു രാഹുൽ ഗാന്ധി കോളേജിൽ പ്രവേശനം നേടിയത്. 2001-ൽ ബോസ്റ്റൺ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
7/8
Photo Credit: oneindia
Share
2004ൽ രാഹുലിന്റെ വെറോണിക് കാർട്ടെല്ലിയുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. വെനസ്വേലയിൽ താമസിക്കുന്ന സ്പാനിഷ് ആർക്കിടെക്റ്റും കോളേജിൽ രാഹുലിനൊപ്പം പഠിച്ചതായിരുന്നു
8/8
Photo Credit: oneindia
Share
2004ൽ രാഹുൽ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് വിജയിച്ചു. ഈ സമയത്ത്, കോൺഗ്രസ് ഔദ്യോഗിക വെബ്സൈറ്റിൽ രാഹുൽ ഗാന്ധിയുടെ ജോലി ഒരു കർഷകനാണെന്നാണ് കാണിച്ചത്. പിന്നീട് 2009ലെ തിരഞ്ഞെടുപ്പിൽ സ്ട്രാറ്റജി കൺസൾട്ടന്റ് എന്നാക്കി മാറ്റി.


Click it and Unblock the Notifications