Home / Photos
hair care: മുടി പട്ടുപോലെ മിനുസമുള്ളതാകും..മുടിയഴകിന് ഇതാ ഒരു മാജിക്..ഫലം ഉറപ്പ്
By Alaka KV
മുടിയുടെ വളർച്ചയ്ക്കും മുടിയെ ആരോഗ്യമുള്ളതാക്കുന്നതിനുമായി ചില നുറുങ്ങുകൾ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: one India
Share
hair care: മുടി പട്ടുപോലെ മിനുസമുള്ളതാകും..മുടിയഴകിന് ഇതാ ഒരു മാജിക്..ഫലം ഉറപ്പ്
2/6
Photo Credit: one India
Share
ആവശ്യത്തിന് വെള്ളം കുടിക്കുക: വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന് എന്നതുപോലെ മുടിക്കും വെള്ളം ആവശ്യമാണ്, മുടിയുടെ സംരക്ഷണത്തിന് ജലാംശം നിലനിർത്തണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ മുടിയുടെ വളർച്ചയ്ക്ക് വളരെ ആവശ്യമാണ് മുടിയിഴ ബലമുള്ളതായിരിക്കാൻ നിങ്ങൾ വെള്ളം കുടിക്കണം..
3/6
Photo Credit: one India
Share
സ്റ്റൈലിങ് ഉൽപ്പന്നങ്ങളുടെ ഉപയോഗം മുടിക്ക് നല്ലതല്ല, അമിതമായ ചൂട് മുടിക്ക് ദോഷമാണ് ചെയ്യുക, അത് മുടിയെ വരണ്ടതാക്കുന്നു. മുടി പൊട്ടിപ്പോകാനും അറ്റം പിളരാനും സാധ്യതയുണ്ട്. കേളിംഗ് റോഡ്, സ്ട്രെയിറ്റനറുകൾ, ബ്ലോ ഡ്രയർ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ, നിങ്ങളുടെ മുടി സ്റ്റൈലിങ്ങിന് മുമ്പ് മുടിയുടെ സംരക്ഷണം കൃത്യമായും പാലിക്കണം.
4/6
Photo Credit: one India
Share
മുടിവളരണമെങ്കിൽ മുടിക്ക് മസാജ് വേണം. മുടിയുടെ വളർച്ചയ്ക്ക് ഹെയർ മസാജ് വളരെ പ്രധാനപ്പെട്ടതാണ്. മുടി വളർച്ചയെ സഹായിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും മസാജ് നല്ലത് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലയോട്ടിയിലെ മസാജ് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിക്ക് കൂടുതൽ ഓക്സിജനും പോഷണവും പമ്പ് ചെയ്യാൻ രക്തക്കുഴലുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
5/6
Photo Credit: one India
Share
മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിക്കാൻ മികച്ച ഭക്ഷണം കാരറ്റാണ്. വിറ്റാമിന്‍ ഇ, സി എന്നീ മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ വിറ്റാമിനുകള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്
6/6
Photo Credit: one India
Share
മുടി വളരണമെങ്കിൽ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കണം. മുടി കെരാറ്റിൻ എന്ന പോഷകത്താൽ നിർമ്മിക്കപ്പെടുന്നതാണ്, അതു കൊണ്ടാണ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണക്രമം മുടി വളരന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ശരിയായ ഭക്ഷണക്രമം മുടിയുടെ ആരോഗ്യത്തിനും മുടി മിനുസമുള്ളതും കറുത്ത നിറമുള്ളതുമാക്കുന്നു


Click it and Unblock the Notifications