Home / Photos
ഒന്നാമന് സ്റ്റാലിന്, പിണറായി എത്രാമത്: ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരെ അറിയാം
By Ajmal MK
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുന്നത് രാഷ്ട്രീയക്കാർ തന്നെയാണെന്നുള്ളതാണ് സത്യം. എന്നിരുന്നാലും ചില സംസ്ഥാനങ്ങളിലെ ഭരണ കർത്താക്കളെങ്കിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാറുണ്ട്. അത്തരത്തില്‍ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയാണ് ഇവിടെ പങ്കുവെക്കുന്നത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തില്‍ വന്ന റിപ്പോർട്ടാണ് ഇതിന് അടിസ്ഥാനം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
1. എം കെ സ്റ്റാലിൻ
തമിഴ്നാടിന്റെ എട്ടാമത്തെയും മുഖ്യമന്ത്രി. 2018 ഓഗസ്റ്റ് 28 മുതൽ, ഡി എം കെപാർട്ടിയുടെ അധ്യക്ഷനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമാണ് സ്റ്റാലിന്
2/8
Photo Credit: oneindia
Share
2. നവീൻ പട്നായിക്
ഒഡീഷയുടെ 14-ാമത് മുഖ്യമന്ത്രി. 20 വർഷത്തിലേറെയായി അദ്ദേഹം ഈ സ്ഥാനം വഹിക്കുന്നു, 2022 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിന്റെയും ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയായി.
3/8
Photo Credit: oneindia
Share
3. പിണറായി വിജയൻ
2016 മെയ് 25 കേരള മുഖ്യമന്ത്രി. 2021 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം കേരള സംസ്ഥാന കമ്മിറ്റിയുടെ ഏറ്റവും കൂടുതൽ കാലം സെക്രട്ടറിയായിരുന്ന പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗവുമാണ്
4/8
Photo Credit: oneindia
Share
4. യോഗി ആദിത്യനാഥ്
2017 മാർച്ച് 19 മുതൽ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി. നേരത്തെ ബിജെപി യുടെ ലോക്സഭാംഗമായിരുന്നു
5/8
Photo Credit: oneindia
Share
5. ജഗൻ മോഹൻ റെഡ്ഡി
2019 മെയ് 30 മുതൽ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രി. വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടിയുടെ നേതാവും അധ്യക്ഷനുമാണ്.
6/8
Photo Credit: oneindia
Share
6. നെയ്ഫിയു റിയോ
നാഗാലാൻഡിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയാണ് നെയ്ഫിയു ഗുൽഹൂലി തുടർച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന നാഗാലാൻഡിലെ ഏക മുഖ്യമന്ത്രിയാണ് അദ്ദേഹം.
7/8
Photo Credit: oneindia
Share
7. കോൺറാഡ് സാങ്മ
മേഘാലയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. ഇദ്ദേഹത്തിന്റെ പിതാവ് പി.എ.സാങ്മ മുന്‍ മുഖ്യമന്ത്രിയും ലോക്സഭ സ്പീക്കറുമാണ്
8/8
Photo Credit: oneindia
Share
8. അരവിന്ദ് കെജ്രിവാൾ
2015 ഫെബ്രുവരി മുതൽ ദില്ലി മുഖ്യമന്ത്രി. . 2013 ഡിസംബർ മുതൽ 2014 ഫെബ്രുവരി വരെ അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് വെറും 49 ദിവസത്തെ ഭരണത്തിന് ശേഷം രാജിവെക്കേണ്ടി വന്നിരുന്നു


Click it and Unblock the Notifications