Home / Photos
ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ? കേട്ടിട്ട് പോലുമുണ്ടാവില്ല; പക്ഷേ ട്രിപ്പിന് പൊളിയാണ്, ഒന്ന് പോയി നോക്കൂ!!
By Vaisakhan MK
യാത്രകള്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നമ്മള് കണ്ടതിനേക്കാള്‍ കൂടുതല്‍ കാണാത്ത സ്ഥലങ്ങളായിരിക്കും ഈ ഭൂമിയിലുണ്ടാവുക. അത്തരത്തില്‍ ധാരാളം സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ തന്നെയുണ്ട്. കേള്‍ക്കുക പോലും ചെയ്യാത്ത സ്ഥലങ്ങളാണിത്. എന്നാല്‍ യാത്ര പോയാല്‍ തിരിച്ചുവരാന്‍ പോലും തോന്നില്ല. ആ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: twitter
Share
രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ ഓസിയാന്‍ എന്ന് പറയുന്ന ഒരു നഗരമുണ്ട്. വളരെ പ്രാചീന നഗരമാണിത്. ഇവ നഗരവത്കരണത്തെ അകറ്റി നിര്‍ത്തിയവരാണ്. ഒരുപാട് ചരിത്ര ശേഷിപ്പുകള്‍ ഇവിടെ കാണാം. ക്ഷേത്രങ്ങളും ധാരാളമുണ്ട്. മാര്‍ച്ച് മാസം വരെ സന്ദര്‍ശനത്തിന് ബെസ്റ്റാണ്.
2/6
Photo Credit: twitter
Share
ബംഗാരം ലക്ഷദ്വീപിലെ മനുഷ്യവാസമില്ലാത്ത ദ്വീപാണ്. ഒന്ന് നോക്കിയാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നാത്ത അത്ര ഭംഗിയുണ്ട് ഈ ദ്വീപിന്. അധികമാരും ലക്ഷദ്വീപില്‍ പോകുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാറില്ല. മാര്‍ച്ച് മാസം വരെ ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമാണ്.
3/6
Photo Credit: twitter
Share
ഉത്തരാഖണ്ഡിലെ ചെറിയൊരു ഗ്രാമമാണ് ചൗക്കോരി. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ വലിയവരാണ്. പിത്തോര്‍ഗഡ് ജില്ലയിലാണ് ചൗക്കോരി സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച് മാസം വരെ ഇവിടെ സന്ദര്‍ശിക്കാന്‍ ബെസ്റ്റാണ്. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ഹിമാലയത്തെ തൊട്ടറിയാന്‍ ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ സാധിക്കും.
4/6
Photo Credit: twitter
Share
മജുലിയെ കുറിച്ച് കേട്ടിട്ടുണ്ടോ, സാധ്യത കുറവാണ്. ഇത് അസമിലാണ്. ചുറ്റും പച്ചപ്പ് നിറഞ്ഞൊരു ഭൂമികയാണ് മജുലി. പക്ഷികളും, പ്രകൃതിയുമെല്ലാം ചേര്‍ന്നതാണ് അവിടം. ആദിവാസികളാണ് ഇവിടെ കൂടുതല്‍. മനോഹരമായ സൂര്യാസ്തമനങ്ങളും ഇവിടെ കാണാം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവര വരെ ഇവിടെ സന്ദര്‍ശിക്കാന്‍ ബെസ്റ്റാണ്.
5/6
Photo Credit: twitter
Share
നാഗാലാന്‍ഡിലെ മോക്കോക്ചങ് ആണ് അതുപോലെ അപൂര്‍വമായ സ്ഥലം. കാടിനാല്‍ ചുറ്റപ്പെട്ട് സ്ഥലമാണിത്. ഇവിടെയുള്ളവര്‍ ആതിഥേയ മര്യാദ കാത്തുസൂക്ഷിക്കുന്നവരാണ്. നവംബര്‍ മാസം വരെ ഇവിടെ സന്ദര്‍ശിക്കാം.
6/6
Photo Credit: twitter
Share
തമിഴ്നാട്ടിലെ വാല്‍പ്പാറയാണ് മറ്റൊരു മനോഹരമായ സ്ഥലം. മെയ് മാസം വരെ ഇവ സന്ദര്‍ശിക്കാന്‍ ബെസ്റ്റാണ്. ചെറിയൊരു ടൗണാണിത്. അണ്ണാമലൈ ടൈഗര്‍ റിസര്‍വ്, പറമ്പിക്കുളം കടുവാ സുരക്ഷണ കേന്ദ്രം, ഇരവികുളം ദേശീയ പാര്‍ക്ക്, വാഴച്ചാല്‍ വനമേഖല എന്നിവയെല്ലാം തൊട്ടടുത്തുള്ള സ്ഥലങ്ങളാണ്.


Click it and Unblock the Notifications