bredcrumb

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

By Vaisakhan MK
| Updated: Tuesday, May 2, 2023, 09:24 [IST]
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ജ്യൂസ് കഴിക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇനി മുതല്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ ആദ്യമെത്തേണ്ടത് പാനീയങ്ങളാണ്. അതിലൂടെ ഊര്‍ജം നിലനിര്‍ത്താനും, ശരീരത്തിലെ രക്തയോട്ടം മികച്ച രീതിയിലാക്കാനും സാധിക്കും. എങ്കില്‍ മാത്രമേ ആരോഗ്യമുള്ള ശരീരമുണ്ടാവൂ. ഊര്‍ജം തരുന്ന ആ ഏഴ് പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും
1/8
ഏറ്റവും നല്ലത് എഴുന്നേറ്റാല്‍ ഉടന്‍ വെള്ളം കുടിക്കുന്നതാണ്. ശരീരത്തിലെ അപകടകാരികളായ ടോക്‌സിനുകളെ പുറന്തള്ളി ഇത് ശരീരത്തെ ഉഷാറാക്കും. ശരീര പോഷണത്തെ ഇത് വര്‍ധിപ്പിക്കും. നാച്ചുറല്‍ മോയ്‌സ്ചുറൈസറായിട്ടാണ് വെള്ളം പ്രവര്‍ത്തിക്കുന്നത്. ചര്‍മത്തെ ആരോഗ്യകരമായും തിളക്കമേറിയതായും ഇത് നിലനിര്‍ത്തും.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും
2/8
നെല്ലിക്ക ജ്യൂസ് അതുപോലെ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. വിറ്റാമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാം. ഇതിലെ ആന്റി ഓക്‌സിഡന്റ്‌സ് രക്തത്തെ ശുദ്ധീകരിക്കുന്നു. ഡാര്‍ക് സ്‌പോട്ടുകളെയും കുറയ്ക്കും

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും
3/8
തേങ്ങാ വെള്ളം അതുപോലെ ശരീരത്തെ പരിപോഷിപ്പിക്കുന്നതാണ്. നിത്യേന ഒരു ഗ്ലാസ് തേങ്ങാ വെള്ളം കഴിക്കുക. ചര്‍മത്തിലെ പാടുകളും വിള്ളലുകളുമെല്ലാം ഇതോടെ ഇല്ലാതാവും. വിവിധ പോഷകങ്ങള്‍ തേങ്ങാ വെള്ളത്തിലുണ്ട്. ചര്‍മം വരണ്ട് ഉണങ്ങുന്നതും ഇതിലൂടെ പരിഹരിക്കാം. സ്ഥിരമായി ഉപയോഗിക്കുന്നത് ചര്‍മത്തെ ജലാംശമുള്ളതായി നിലനിര്‍ത്തും

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും
4/8
ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ ധാരാളമുണ്ട്. മുഖക്കുരുക്കളെയും ചര്‍മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെയും അത് ഇല്ലാതാക്കും. ആന്റിഓക്‌സിഡന്റ് ഏജന്റായ കാറ്റചിന്‍സിന്റെ സാന്നിധ്യവും ഗ്ലീന്‍ ടീമിയിലുണ്ട്. ചര്‍മത്തിന് പ്രായമേറാതെ ഇത് സംരക്ഷിക്കും. ഇത് നാച്ചുറലി മിനുസമേറിയതും തിളങ്ങുന്നതുമാക്കാന്‍ ചര്‍മത്തെ സഹായിക്കും

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും
5/8
 മഞ്ഞള്‍ കലര്‍ന്ന പാല്‍ രാവിലെ എഴുന്നേറ്റാല്‍ ട്രൈ ചെയ്യാം. മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ മഞ്ഞളിലുള്ള ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ക്ക് സാധിക്കും. ഇതിലൂടെ ചര്‍മത്തെ ഫ്രഷായി നിലനിര്‍ത്താം. ഇതിലെ പാല്‍ ചര്‍മത്തെ ജലാംശമുള്ളതാക്കി നിലനിര്‍ത്തും. വളരെ മൃദുവായും മാറ്റും.
SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും
6/8
കക്കിരിയും ചീരയും ചേര്‍ത്തുള്ള ജ്യൂസും ഇതുപോലെ രാവിലെ ഉപയോഗിക്കാം. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട് രണ്ടിലും. കക്കിരിയില്‍ ധാരാളം വെള്ളമുണ്ട്. അതുപോലെ ചീരയില്‍ വിറ്റാമിന്‍ ഇ, സി എന്നിവയുമുണ്ട്. ടോക്‌സിനുകളെ ഇല്ലാതാക്കി ചര്‍മത്തെ ജലാംശമുള്ളതാക്കി ഇവ നിലനിര്‍ത്തും. അസ്‌കോര്‍ബിക്-കഫേക് ആസിഡുകള്‍ എന്നിവ ചര്‍മത്തെ സംരക്ഷിക്കുന്നവയാണ്.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും
7/8
നാരങ്ങ വെള്ളത്തില്‍ തേന്‍ കലര്‍ത്തി കഴിക്കുന്നത് വളരെ നല്ലതാണ്. നാരങ്ങില്‍ വിറ്റാമിന്‍ സിയുണ്ട്. ഇത് ചര്‍മകോശങ്ങളെ ജീവസ്സുറ്റതാക്കും. ബാക്ടീരിയകളെയും ഇത് തടയും. ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍ ഇതിലെ തേന്‍ സഹായിക്കും. തിളക്കമുള്ള മുഖവും ഇതിലൂടെ ഉണ്ടാവും
SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും
8/8
പഴങ്ങള്‍ ചേര്‍ത്തുള്ള ജ്യൂസും ഉപയോഗിക്കാവുന്നതാണ്. മാതളനാരങ്ങ ചര്‍മ കോശത്തെ പുതുതാക്കി മാറ്റും. ആപ്പിളുകള്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ്. വിറ്റാമിന്‍ സി ഓറഞ്ചുകളിലുണ്ട്. ഇവയെല്ലാം രാവിലെ കഴിക്കുന്ന ജ്യൂസായി പരിഗണിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X