Home / Photos
വാഴപ്പഴം സിമ്പിളാണ് പവർഫുള്ളും; ദിവസവും കഴിച്ചാൽ പലതുണ്ട് ഗുണം, ഇതൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത്
നമ്മുടെ നാട്ടിൽ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്നതും, അതിലേറെ ആളുകൾക്ക് ഇഷ്ടമുള്ളതുമായ പഴ വർഗങ്ങളിൽ ഒന്നാണ് വാഴപ്പഴം. രുചിയിലായാലും ഗുണത്തിലായാലും വാഴപ്പഴത്തെ വെല്ലാൻ അധികമാരും ഇല്ലെന്നതാണ് സത്യം. എങ്കിലും വാഴപ്പഴത്തിന്റെ യഥാർത്ഥ ഗുണങ്ങൾ അറിയാത്ത ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia
Share
രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും: ഉയർന്ന കാർബോഹൈഡ്രേറ്റ് അളവ് കാരണം ആരോഗ്യമുള്ള ആളുകളിൽ വാഴപ്പഴം രക്തത്തിലെ പഞ്ചസാരയിൽ കാര്യമായ വർദ്ധനവിന് കാരണമാകില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രമേഹ രോഗികൾക്ക് പോലും വാഴപ്പഴം കഴിക്കുന്നതിന് തടസമില്ല, എങ്കിൽ അളവിൽ അധികം ആവരുതെന്ന് മാത്രം.
2/8
Photo Credit: Oneindia
Share
ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം: വാഴപ്പഴം രുചികരവും വൈവിധ്യങ്ങൾ ഏറെയുമുള്ള പഴമാണ്, പോഷകത്തിനും സ്വാദിനും വേണ്ടി പല വിഭവങ്ങളിലും ഇത് ചേർക്കുന്നുണ്ട്. അവ നാരുകളുടെ മികച്ച ഉറവിടമാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും പൂർണ്ണത അനുഭവപ്പെടുകയും വിശപ്പിന്റെ ആസക്തി കുറയ്ക്കുകയും ചെയ്യും. വാഴപ്പഴത്തിൽ ആവശ്യത്തിന് കലോറിയും അടങ്ങിയിട്ടുണ്ട്.
3/8
Photo Credit: Oneindia
Share
ദഹന വ്യവസ്ഥ മെച്ചപ്പെടുത്തും: ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ് വാഴപ്പഴം. ദഹന സമയത്ത് ലയിക്കുന്ന നാരുകൾ നമ്മുടെ ശരീരത്തിന് ഗുണം ചെയുന്നു. വാഴപ്പഴത്തിൻ്റെ സ്പോഞ്ച് പോലെയുള്ള ഘടന ഈ ഗുണം മൂലമാണ്. പഴുക്കാത്ത വാഴപ്പഴത്തിൽ ശരീരത്തിന് ദഹിക്കാത്ത പ്രതിരോധശേഷിയുള്ള അന്നജവും അടങ്ങിയിട്ടുണ്ട്.
4/8
Photo Credit: Oneindia
Share
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ഹൃദയത്തിന് പ്രധാനമാണ് പൊട്ടാസ്യം. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് നമ്മുടെ ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നല്കാന് കഴിയും.
5/8
Photo Credit: Oneindia
Share
ചർമ്മത്തിന് ഗുണകരം: വാഴപ്പഴത്തിനൊപ്പം അതിന്റെ തോൽ പോലും നിങ്ങളുടെ ശരീരത്തിന് ഉപയോഗപ്രദമാണെന്ന് പലർക്കും അറിയില്ല. മുഖക്കുരു, ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകൾ എന്നീ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍, പതിവായി അഞ്ച് മിനിറ്റ് നേരം മുഖത്തും ശരീരത്തിലും വാഴപ്പഴത്തിന്റെ തൊലി കൊണ്ട് മസാജ് ചെയ്താൽ മാറ്റമുണ്ടാകും.
6/8
Photo Credit: Oneindia
Share
വയറ്റിലെ അള്‍സറിന് ആശ്വാസം നൽകാൻ കഴിയും: വയറിലെ അള്‍സറിനെതിരെ സംരക്ഷണം നല്‍കാനും വാഴപ്പഴം സഹായിക്കുന്നുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡില്‍ നിന്നുള്ള ആന്തരിക കേടുപാടുകള്‍ തടയാനും വാഴപ്പഴത്തിന് കഴിയും. അതുകൊണ്ട് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകൾ വാഴപ്പഴം കഴിക്കുന്നത് നന്നാവും.
7/8
Photo Credit: Oneindia
Share
നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും: മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോർമോണാണ് സെറോടോണിന്‍. സെറോടോണിന്റെ അളവ് സാധാരണ നിലയിലായിരിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ കൂടുതൽ സ്ഥിരതയും ശ്രദ്ധയും അനുഭവപ്പെടും. വാഴപ്പഴത്തില്‍ ട്രിപ്റ്റോഫാന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിന്‍ ആയി മാറുന്നു.
8/8
Photo Credit: Oneindia
Share
വൃക്കകളുടെ ആരോഗ്യത്തിന് നല്ലത്: വാഴപ്പഴം പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്, ഇത് വൃക്കകളുടെ ആരോഗ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്യും. പൊട്ടാസ്യത്തിന് രക്തസമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പുരോഗതി കുറയ്ക്കാനും കഴിയും. വാഴപ്പഴം വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തും എന്നതാണ് സത്യം.


Click it and Unblock the Notifications