Home / Photos
skin- നെല്ലിയ്ക്ക കൊണ്ട് മുഖകാന്തിയോ? അറിയാം വ്യത്യസ്ത നെല്ലിക്കാ ഫേസ് പാക്കുകൾ
By Rakhi
മുടി സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമെല്ലാം നെല്ലിക്ക ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ നെല്ലിക്ക ചർമ്മത്തിനും ഗുണകരമാണെന്ന് അറിയുമോ? ചർമ്മ സംരക്ഷണിത്തായി നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഫേസ്പേക്കുകൾ കൂടി അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: amla
Share
skin- നെല്ലിയ്ക്ക കൊണ്ട് മുഖകാന്തിയോ? അറിയാം വ്യത്യസ്ത നെല്ലിക്കാ ഫേസ് പാക്കുകൾ
2/8
Photo Credit: amla
Share
നെല്ലിക്കയിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതായത് ഓറഞ്ച് ജ്യൂസിൽ ഉള്ളതിന്റെ 20 മടങ്ങ് വിറ്റാമിൻ സി പച്ചനെല്ലിക്കയിൽ ഉണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. ചർമ്മത്തിന് ഇവ വളരെയധികം ഗുണം ചെയ്യുന്നു.
3/8
Photo Credit: amla
Share
നെല്ലിക്കയും യോഗേർട്ടും- 2-3 ടിസ്പൂൺ നെല്ലിക്കപ്പെൊടിയിലേക്ക് ഒരു ടീസ്പൂൺ യോഗേർട്ട് ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം 15 മിനിറ്റ് വരെ മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകി കളയാം.
4/8
Photo Credit: amla
Share
യോഗേർട്ടിന് ചർമ്മത്തിൽ ബ്ലീച്ചിംഗ് ഇഫക്റ്റ് വരുത്താൻ സാധിക്കും. ചർമ്മത്തിന്റെ തിളക്കം കൂട്ടാനും ഇത് സഹായിക്കുന്നു.
5/8
Photo Credit: amla
Share
നെല്ലിക്കയും കറ്റാർ വാഴയും- ഒരു ടേബിൾ സ്പൂൺ നെല്ലിക്കാ നീരും കറ്റാർവാഴയും ഒരുമിച്ച് ചേർത്ത് മിശ്രിതം തയ്യാറാക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം
6/8
Photo Credit: amla
Share
നെല്ലിക്കയും ചെറുനാരങ്ങയും-ഒരു പാത്രത്തിൽ 2-3 ടീസ്പൂൺ നെല്ലിക്കാ പൊടിയെടുത്ത് അതിലേക്ക് അരകഷ്ണം ചെറുനാരങ്ങ നീര് ചേർക്കാം.അൽപം വെള്ളം ചേർത്ത് കൃത്യമായി മിക്സ് ചെയ്തെടുക്കാം.
7/8
Photo Credit: amla
Share
പ്രകൃതിദത്ത ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ ഗുണങ്ങളാൽ സമ്പുഷ്ടമായയ ചെറുനാരങ്ങ മുഖക്കുരുവിനെ ചെറുക്കാൻ ഏറെ സഹായകമാണ്.
8/8
Photo Credit: amla
Share
നെല്ലിക്കയും തേനും -ഒരു ടേബിൾ സ്പൂൺ തേനും ഒരു ടീസ്പൂൺ നെല്ലിക്ക നീരും നന്നായി ചേർത്ത മിശ്രിതം ഉപയോഗിക്കാം. തിളങ്ങുന്ന ചർമ്മത്തിനള്ള പ്രകൃതിദത്തമായ പരിഹാരമാണ് തേൻ.


Click it and Unblock the Notifications