Home / Photos
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും
By Jithin TP
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും, ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: happierhuman.com
Share
സാഹസികതയ്ക്കൊപ്പം വ്യത്യസ്തമായ യാത്ര അനുഭൂതി പകരുന്ന ചില സ്ഥലങ്ങള്‍ ഇതാ
2/16
Photo Credit: ANI, Wikipedia
Share
ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളയുടെ ഭാഗമാകാനാണ് രാജസ്ഥാനിലെ പുഷ്കര്‍ പട്ടണം നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ അതുല്യമായ വാര്‍ഷിക മേളയുടെ ഭാഗമാകാന്‍ എപ്പോഴെങ്കിലും അവസരം ലഭിച്ചാല്‍, നിങ്ങള്‍ അത് നഷ്ടപ്പെടുത്തരുത്. രാജസ്ഥാന്റെ സംസ്കാരവുമായി അടുത്തറിയാന്‍ നിങ്ങളെ സഹായിക്കുന്നതാണ് ഈ മേള.
3/16
Photo Credit: ANI, Wikipedia
Share
ഈ കാലത്തും ഒട്ടകങ്ങളെ വില്ക്കാന് ദൂരെനിന്നും സമീപപ്രദേശങ്ങളില്‍നിന്നും വരുന്ന ഒട്ടകക്കച്ചവടക്കാര് ഇവിടെ ഒത്തുകൂടുന്നു. ഇത് മാത്രമല്ല സന്ദര്‍ശകര്‍ക്ക് നാടോടി സംഗീതം, നൃത്തം, ഒട്ടക മത്സരങ്ങള്‍, ഒട്ടക സൗന്ദര്യമത്സരങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനും ഇതുവഴി സാധ്യമാകും
4/16
Photo Credit: ANI, Wikipedia
Share
ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി കിച്ചണ്‍, അവിടെ സൗജന്യ ഭക്ഷണവും! അമ്പരക്കേണ്ട സുവര്‍ണ്ണ ക്ഷേത്രത്തിലെ ലംഗര്‍ സേവ ഒരിക്കലും അവസാനിക്കില്ല. എല്ലാവര്ക്കും സൗജന്യ ഭക്ഷണം നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി കിച്ചണ്‍ ആണ് ഇവിടെയുള്ളത്
5/16
Photo Credit: ANI
Share
ലോകപ്രശസ്തമായ കുംഭമേള 12 വര്‍ഷം കൂടുമ്പോള്‍ നാല് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലാണ് നടക്കുന്നത്. കുംഭമേള അനുഭവം നിങ്ങള്‍ ഒരിക്കല്‍ എങ്കിലും അറിയേണ്ടതാണ്. ഓരോ തവണയും വന്‍ ജനാവലിയാണ് കുംഭമേളയ്ക്കായി ഒത്തുകൂടുന്നത്
6/16
Photo Credit: ANI, Wikipedia
Share
ഓരോ തവണയും ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് കുംഭമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ വിദേശങ്ങളില്‍ നിന്നടക്കം വരുന്നത്. കൂടാതെ ഇന്ത്യയുടെ അദൃശ്യമായ പൈതൃകമെന്ന നിലയില്‍ ഈയിടെ വലിയ അംഗീകാരവും കുംഭമേള നേടിയിട്ടുണ്ട്.
7/16
Photo Credit: ANI, Wikipedia
Share
ഇന്ത്യക്കാരനാണോ എങ്കില്‍ ഗംഗയിലൂടെ നിങ്ങള്‍ ഒരു ബോട്ട് സവാരി നടത്തിയിരിക്കണം. ലോകത്തിലെ തന്നെ ഏറ്റവും പഴയ ജനവാസമുള്ള നഗരങ്ങളിലൊന്നായ വാരണാസിയെ കണ്ട് കൊണ്ട് ഗംഗയിലുടെ ബോട്ട് സവാരി നടത്തുന്നത് മികച്ച അനുഭവമായിരിക്കും
8/16
Photo Credit: ANI, Wikipedia
Share
ഭക്തരും പുരോഹിതരും പുണ്യനദിയില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നതും കണ്ടുകൊണ്ട് രാജ്യത്തിന്റെ സംസ്കാരവും സൗന്ദര്യവുമാണ് ഈ ബോട്ട് യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.
9/16
Photo Credit: ANI, Wikipedia
Share
പൊതുവെ സഞ്ചാരികള്‍ ഏറ്റവും കുറവ് പര്യവേക്ഷണം നടത്തുന്ന പ്രദേശമാണ് വടക്കുകിഴക്കന്‍ ഇന്ത്യ. ഇന്ത്യയുടെ ഈ ഭാഗത്ത് ഏകദേശം 150 ല്‍ അധികം ഗോത്രങ്ങളുണ്ട്, അവര്‍ക്ക് അവരുടേതായ ഭാഷയും സംസ്കാരവും ആചാരങ്ങളും ഉണ്ട്. രാജ്യത്തിന്റെ ഈ ഭാഗം സന്ദര്‍ശിക്കുകയും ഈ ഗോത്രങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങളെ മറ്റൊരു അനുഭൂതിയിലേക്ക് കൊണ്ടുപോകും.


Click it and Unblock the Notifications