bredcrumb

ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? എങ്കില്‍ ജാഗ്രത, ഇക്കാര്യങ്ങള്‍ ശരീരത്തിന് പറ്റില്ല

By Vaisakhan MK
| Updated: Sunday, September 25, 2022, 03:03 [IST]
ഭക്ഷണം നമ്മള്‍ ഇഷ്ടപ്പെടുന്നത് പോലെ ചില സമയങ്ങളില്‍ ഒഴിവാക്കേണ്ടിയും വരും. അതിന് കാരണങ്ങള്‍ ധാരാളമുണ്ട്. പ്രധാനം ശരീരത്തിന് ചില ഭക്ഷണങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ്. എന്നാല്‍ ഒരു ഭക്ഷണം പറ്റാത്തതാണെങ്കില്‍ ശരീരം തന്നെ അതിന്റെ സൂചനകള്‍ നല്‍കും. നിങ്ങളുടെ ശരീരത്തില്‍ അത്തരം ചില സൂചനകള്‍ കണ്ട് തുടങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചറിയാം. അത് എങ്ങനെയെന്ന് പരിശോധിക്കാം.
ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? എങ്കില്‍ ജാഗ്രത, ഇക്കാര്യങ്ങള്‍ ശരീരത്തിന് പറ്റില്ല
1/7
പഴങ്ങളും പച്ചക്കറികളും നിങ്ങള്‍ കഴിക്കാറുണ്ടോ? പ്രത്യേകിച്ച പച്ചയായി അവ കഴിക്കാറുണ്ടെങ്കില്‍ ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് വരാം. അതാണ് അലര്‍ജി. ഒരുപക്ഷേ പനിയുടെ രൂപത്തിലായിരിക്കും വരിക. ഓറല്‍ അലര്‍ജി സിന്‍ഡ്രം എന്നാണ് ഇവയെ വിശേഷിപ്പിക്കുക. പോളന്‍ ഫുഡ് അലര്‍ജി സിന്‍ഡ്രം എന്നും ഇത് അറിയപ്പെടാറുണ്ട്

ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? എങ്കില്‍ ജാഗ്രത, ഇക്കാര്യങ്ങള്‍ ശരീരത്തിന് പറ്റില്ല
2/7
ശരീരത്തിലെ പ്രതിരോധ സംവിധാനം പോളന്‍ ഭക്ഷണങ്ങളോടും സമാന പ്രോട്ടീനുകളോടുമുള്ള പ്രതികരിക്കുന്നതാണിത്. ഇതേ ഭക്ഷണം പാകം ചെയ്താല്‍ നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കും. അതാണ് വ്യത്യാസം. ചെറിയ കുട്ടികളില്‍ ഈ അലര്‍ജി കാണപ്പെടാറില്ല. പ്രായപൂര്‍ത്തിയായവരെയാണ് ഇത് ബാധിക്കുക

ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? എങ്കില്‍ ജാഗ്രത, ഇക്കാര്യങ്ങള്‍ ശരീരത്തിന് പറ്റില്ല
3/7
ബിര്‍ച്ച് പോളന്‍, ഗ്രാസ് പോളന്‍, റാഗ് വീഡ് പോളന്‍, എന്നീ പ്രോട്ടീനുകള്‍ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കാം. ഈ സമയം തൊണ്ടവരള്‍ച്ചയുണ്ടാവും. നാവ് കുഴയുന്നതായും തോന്നാം. ചെവിക്കും ചുണ്ടിനുമൊക്കെ പ്രശ്‌നങ്ങള്‍ തോന്നാം. പച്ചയായി കഴിക്കുന്ന പഴങ്ങളോ പച്ചക്കറികളോ വായില്‍ നിന്നെടുത്താല്‍ തന്നെ ഈ അലര്‍ജി മാറാം. ചികിത്സ ആവശ്യമില്ല.

ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? എങ്കില്‍ ജാഗ്രത, ഇക്കാര്യങ്ങള്‍ ശരീരത്തിന് പറ്റില്ല
4/7
ഓറല്‍ അലര്‍ജി സിന്‍ഡ്രമിനെ നമുക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. ഏതൊക്കെ പഴങ്ങള്‍ കഴിച്ചാല്‍ ഈ അലര്‍ജി പ്രതിസന്ധിയുണ്ടാക്കുകയെന്ന് ആദ്യം തിരിച്ചറിയുക. ഇവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പ്രത്യേകിച്ച് പാചകം ചെയ്യാന്‍ പറ്റാത്ത പഴങ്ങള്‍ ധാരാളമുണ്ട്. ഇവ തീര്‍ത്തും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക

ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? എങ്കില്‍ ജാഗ്രത, ഇക്കാര്യങ്ങള്‍ ശരീരത്തിന് പറ്റില്ല
5/7
ഇനി അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ കഴിച്ചേ തീരൂ എന്നുണ്ടെങ്കിലും പരിഹാരമുണ്ട്. പഴങ്ങളും പച്ചക്കറികളും പാകം ചെയ്ത് കഴിക്കുകയാണ് ചെയ്യേണ്ടത്. ഇതിലൂടെ പ്രോട്ടീന്‍ കമ്പോസിഷന്‍ തന്നെ മാറ്റാന്‍. അലര്‍ജിയെ ഇതിലൂടെ ഇല്ലാതാക്കാം. ചൂടാക്കിയാല്‍ പ്രോട്ടീന്‍ വിഘടിച്ച് പോകും. ഇതിലൂടെ അലര്‍ജിയെ മനസ്സിലാക്കാന്‍ ശരീരത്തിന് സാധിക്കില്ല.

ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? എങ്കില്‍ ജാഗ്രത, ഇക്കാര്യങ്ങള്‍ ശരീരത്തിന് പറ്റില്ല
6/7

ഇനി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമുണ്ട്. പഴങ്ങളും പച്ചക്കറികളും തോല് കളയാതെ കഴിക്കാനായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടാവും. പ്രത്യേകിച്ച് ആപ്പിളൊക്കെ അങ്ങനെ കഴിക്കുന്നവരുണ്ടാകും. എന്നാല്‍ തോലില്‍ അലര്‍ജിയുണ്ടാവുമെന്ന് ഉറപ്പാണ്. തൊലി കളഞ്ഞ് ഏത് പഴവും കഴിക്കാവുന്നതാണ്. അലര്‍ജിയുള്ള കാര്യങ്ങള്‍ തൊലിയില്‍ നിന്നാണ് കണ്ടെത്തിയത്

ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ? എങ്കില്‍ ജാഗ്രത, ഇക്കാര്യങ്ങള്‍ ശരീരത്തിന് പറ്റില്ല
7/7
അടച്ച് വെച്ച പെട്ടിയിലോ ക്യാനിലോ ഉള്ള ഭക്ഷണം കഴിക്കുന്നത് ഇതിനെ ചെറിയ തോതില്‍ പ്രതിരോധിക്കാന്‍ സാധിക്കും. ഇനി അലര്‍ജിയുണ്ടായാലും അതിന്റെ തീവ്രത കുറവായിരിക്കും. അലര്‍ജികള്‍ കൂടുതല്‍ നേരം നീണ്ടുനിന്നാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനവും തേടേണ്ടതുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X