Home / Photos
Hair Care: മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ...പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്
By Alaka KV
മുടി കഴുകുന്നതിന് മുമ്പ് നമ്മൾ എണ്ണ തേക്കാറുണ്ട്, ഷാംപൂ തേക്കാറുണ്ട്..എന്നാൽ ഇതൊക്കെ ശരിയായ രീതിയിൽ ആണോ നമ്മൾ ചെയ്യുന്നതെന്ന് ശ്രദ്ധിക്കാറുണ്ടോ. മുടി കഴികുന്നതിന് മുമ്പ് കൃത്യമായി പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: oneindia
Share
മുടിയില്‍ ഷാംപൂവും എണ്ണയും തേച്ചോളൂ...പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്
2/6
Photo Credit: oneindia
Share
നേർപ്പിച്ച് മാത്രം ഷാംപൂ ഉപയോഗിക്കാം. നേർപ്പിക്കാതെ മുടിയിലേക്ക് അതുപോലെ തന്നെ ഷാംപൂ ഉപയോഗിക്കുന്നത് മുടിക്ക് കേടുണ്ടാക്കും. നേർപ്പിച്ചതിന് ശേഷം മാത്രം മുടിയിൽ ഉപയോഗിക്കുക. മുടി ഷാംപൂ ചെയ്ത ശേഷം കഴുകിയ ശേഷം കണ്ടീഷണർ ഉപയോഗിക്കാം
ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ ഇത് കഴുകിക്കളയാംവുന്നതും ആണ്.
3/6
Photo Credit: oneindia
Share
ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും മുടി കഴുകാൻ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം. ശിരോചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. മുടി കണ്ടീഷൻ ചെയ്യുന്നതിനു മുമ്പ്, ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകുക. ചൂട് കൂടുതൽ ഇല്ലെന്ന് ഉറപ്പിക്കുക.
4/6
Photo Credit: oneindia
Share
ഷാംപൂ തേയ്ക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് നേരത്തേക്ക് മുടി നന്നായി കഴുകുക. ഒരു മിനിറ്റ് നന്നായി വെള്ളത്തിൽ കുതിർക്കുക. ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുക. ഇത് സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. അധികം ചൂടുവെള്ളം നിങ്ങളുടെ മുടി വരണ്ടതാക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കുക..
5/6
Photo Credit: oneindia
Share
ഷാംപൂ ചെയ്യുന്നതിന് മുമ്പ് കെട്ട് പിണഞ്ഞ് കിടക്കുന്ന മുടി വേർപെടുത്താം. അതിന് ശേഷം മുടി കഴുകാം. നനഞ്ഞ മുടി വേർപെടുത്തുന്നത് പ്രയാസകരമാണ്. നിങ്ങളുടെ തലമുടി ബ്രഷ് ചെയ്തുകൊണ്ട് മുടി കഴുകാൻ തുടങ്ങാം. ഇത് തലയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും അതുവഴി മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
6/6
Photo Credit: oneindia
Share
മുടി കഴുകുന്നതിന് 2 മുതൽ 3 മണിക്കൂർ ഹെയർ ഓയിൽ പുരട്ടി മസാജ് ചെയ്യുക. വെളിച്ചെണ്ണ, ഒലിവ് എണ്ണ അല്ലെങ്കിൽ കടുകെണ്ണ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം. ഭൂരിഭാഗം ഷാംപൂകളിലും നിങ്ങളുടെ മുടിയിഴകളിൽ നിന്ന് അവശ്യ എണ്ണകൾ നീക്കം ചെയ്യാൻ കഴിയുന്ന കഠിനമായ ചേരുവകൾ അടങ്ങിയിരിക്കുന്നു. മുടി കഴുകുന്നതിന് മുമ്പ് മുടിയിൽ എണ്ണ തേക്കുന്നത് ഈ പ്രശ്നത്തെ ചെറുക്കാൻ സഹായിക്കും.


Click it and Unblock the Notifications