Home / Photos
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം
By Rakhi
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Share
സ്വന്തമായി ഭൂമിയില്ല,കൂടുതൽ നിക്ഷേപവും ബാങ്കിൽ...പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി ഇതാ
2/7
Share
2014 ലാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 2.23 കോടിയാണ്. 2022 മാര്ച്ച് 31 വരെയുള്ള കണക്കാണിത്.
3/7
Share
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വെബ്സൈറ്റിൽ പറയുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷം കൊണ്ട് മോദിയുടെ ആസ്തിയിൽ 26 ലക്ഷത്തിന്റെ വർധനവാണ് ഉണ്ടായത്.
4/7
Share
മോദിയുടെ ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപങ്ങളാണ്. അദ്ദേഹത്തിന് സ്വന്തമായ വാഹനങ്ങൾ ഇല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓഹരികളിലോ മ്യൂചൽ ഫണ്ടിലോ നിക്ഷേപമില്ല
5/7
Share
ഗുജറാത്തിലെ ഗാന്ധി നഗറിൽ 2002 ൽ വാങ്ങിയ ഭൂമി ദാനം ചെയ്തിരുന്നു. അതിനാൽ സ്ഥാവര സ്വത്തുക്കളില്ല. പോസ്റ്റോഫീസിൽ 9,05,105 രൂപയുണ്ട്.
6/7
Share
മോദിയുടെ പേരിൽ 1,89,305 രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗാന്ധിനഗർ എൻഎസ്സി ശാഖയിലുള്ള ബാങ്ക് അക്കൗണ്ടിൽ 46,555 രൂപയുണ്ട്.
7/7
Share
ഏകദേശം 45 ഗ്രാം തൂക്കമുള്ള 4 സ്വർണ്ണ മോതിരങ്ങൾ ഉണ്ട്. 1,73,063 രൂപ വിലമതിക്കുന്നതാണ് ഇവ.


Click it and Unblock the Notifications