Home / Photos
Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?
By Jithin TP
പുകവലി കാരണം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് നമുക്കറിയാം. എന്നാല്‍ ചര്‍മ്മത്തെ അത് ദോഷകരമായി ബാധിക്കുന്നത് എങ്ങനെയാണ് എന്ന് അറിയാമോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia
Share
ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുകവലി കാരണമാകും എന്ന് എല്ലാവര്ക്കും അറിയുന്നതാണ്. എന്നാല്‍ ഇത് എങ്ങനെയാണ് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുക എന്ന് അറിയാമോ?
2/8
Photo Credit: Oneindia
Share
പുകവലി രക്തക്കുഴലുകള്‍ ഇടുങ്ങിയതാക്കുകയും ചര്‍മ്മത്തിലേക്കുള്ള ഓക്സിജന്റെയും പോഷകങ്ങളുടെയും ഒഴുക്ക് കുറയ്ക്കുകയും ചെയ്യും. ഇത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും
3/8
Photo Credit: Oneindia
Share
പുകവലിക്കുന്നവരില്‍ കൊളാജന്‍, എലാസ്റ്റിന്‍ നാരുകള്‍ എന്നിവ കുറവാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദൃഢതയ്ക്കും ആവശ്യമായ പ്രധാന പ്രോട്ടീനുകള്‍ ആണ് ഇവ.
4/8
Photo Credit: Oneindia
Share
പുകയിലയുടെ പുക പിഗ്മെന്റേഷനെ സഹായിക്കും. ഇത് നിങ്ങളുടെ മുഖത്തെ ചാരനിറമോ ചുവപ്പോ മങ്ങിയതോ ആക്കി മാറ്റും.
5/8
Photo Credit: Oneindia
Share
അകാല ചുളിവുകള്‍ക്കും പാടുകള്‍ക്കും പ്രധാന കാരണമാകുന്നതും പുകവലിയാണ്. സോറിയാസിസ്, എക്സിമ പോലുള്ള അവസ്ഥകളിലേക്കും ഇത് നയിക്കും
6/8
Photo Credit: Oneindia
Share
പുകവലി ഉപേക്ഷിക്കുന്നത് വഴി ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും കുറയും എന്നാണ് 2019 ലെ പഠനം പറയുന്നത്. പിഗ്മെന്റേഷനും ഇത് ലഘൂകരിക്കും
7/8
Photo Credit: Oneindia
Share
പുകവലി നിര്‍ത്തുന്നത് കൊളാജന്‍ ഉല്പാദനം പുനഃസ്ഥാപിക്കും. അകാല വാര്‍ധക്യം ബാധിക്കുന്നതില്‍ നിന്നും ഇത് തടയുന്നു.
8/8
Photo Credit: Oneindia
Share
നിരന്തരം പുകവലിക്കുന്നവരുടെ ചുണ്ടുകളുടെ നിറം ഇരുണ്ടതാകും. ഇതോടൊപ്പം വിരലുകളുടേയും നിറം മാറും


Click it and Unblock the Notifications