Home / Photos
ബോക്സ് ഓഫീസിനെ പഞ്ഞിക്കിടാൻ അവർ വരുന്നു; യമണ്ടൻ വിഷു റിലീസുകൾ, മലയാള സിനിമയുടെ നല്ല നേരമോ?
മലയാള സിനിമയെ സംബന്ധിച്ച് കണ്ടന്റ് വിഷയത്തിലായാലും ബോക്സ് ഓഫീസിൽ ആയാലും ഒരുപാട് പ്രത്യേകതകളുള്ള വർഷമാണ് ഈ കടന്നുപോവുന്നത്. ഏപ്രിലിലേക്ക് കടക്കുമ്പോഴും മോളിവുഡ് വലിയ പ്രതീക്ഷയിലാണ്. അതിന് കൃത്യമായ കാരണവുമുണ്ട്, മൂന്ന് വമ്പൻ റിലീസുകളാണ് മോളിവുഡിൽ ഇന്ന് നടക്കാനിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Social Media
Share
മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് സാധ്യതയും തുറന്നുകാട്ടപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും തുറന്ന പാതയിൽ ആടുജീവിതം മുന്നേറുകയാണ്, ഇപ്പോഴിതാ മൂന്ന് വമ്പൻ റിലീസുകൾ കൂടി ഈദ്-വിഷു നാളുകൾ ലക്ഷ്യമിട്ട് ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ഒപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന ഒരു ഹിന്ദി ചിത്രവും പ്രദർശനത്തിന് എത്തുന്നുണ്ട്. ഇവ ഏതൊക്കെയെന്ന് നോക്കാം.
2/8
Photo Credit: Social Media
Share
വർഷങ്ങൾക്ക് ശേഷം: ഹൃദയം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ് എന്നിവർക്കൊപ്പം നിവിൻ പോളിയും പ്രധാന വേഷത്തിൽ എത്തുന്നു.
3/8
Photo Credit: Social Media
Share
മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് വിനീത് ശ്രീനിവാസൻ തന്നെയാണ്. നവാഗതനായ അമൃത് രാംനാഥ് ആണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. വമ്പൻ വരവേൽപ്പാണ് ഇന്ന് കാത്തിരിക്കുന്നത് എന്നതാണ് പ്രത്യേകത.
4/8
Photo Credit: Social Media
Share
ആവേശം: സൂപ്പർഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ആവേശം. ഗപ്പി എന്ന ചിത്രം ഒരുക്കിയ ജിത്തുവിന്റെ മൂന്നാം സംവിധാന സംരംഭമായ ആവേശത്തിൽ ഫഹദ് ഫാസിലാണ് നായക വേഷത്തിൽ അഭിനയിക്കുന്നത് എന്നതാണ് പ്രത്യേകത. ചിത്രത്തിലെ ഫഹദിന്റെ ലുക്ക് നേരത്തെ വൈറലായിരുന്നു.
5/8
Photo Credit: Social Media
Share
രംഗണ്ണ എന്ന ഫഹദിന്റെ കഥാപാത്രത്തിന്റെ വേഷവിധാനവും, രൂപവും ഒക്കെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, മൻസൂർ അലി ഖാൻ, സജിൻ ഗോപു, പൂജ മോഹൻരാജ്, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം.
6/8
Photo Credit: Social Media
Share
ജയ് ഗണേഷ്: യുവതാരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത്ത് ശങ്കർ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ ഇരുന്ന് നീങ്ങുന്ന ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.
7/8
Photo Credit: Social Media
Share
ചിത്രത്തിൽ ഉണ്ണി മുകുന്ദന് പുറമെ വലിയൊരു താരനിര തന്നെ അണി നിരന്നിട്ടുണ്ട്. മഹിമ നമ്പ്യാർ, രവീന്ദ്ര വിജയ്, ജോമോൾ, ഹരീഷ് പേരടി, അശോകൻ, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം നിർമിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനും രഞ്ജിത്ത് ശങ്കറും ചേർന്നാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
8/8
Photo Credit: Social Media
Share
ബഡാ മിയാൻ ഛോട്ടേ മിയാൻ: അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത് അക്ഷയ് കുമാർ,ടൈഗർ ഷ്രോഫ് എന്നിവർ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമായ ഇതും ഇന്ന് റിലീസിന് എത്തുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനാണ് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.


Click it and Unblock the Notifications