Home / Photos
മേരിയായല്ല, ലില്ലിയായാണ് വരവ്... നൂറ് കോടിയുടെ തിളക്കവുമായി അനുപമ പരമേശ്വരൻ മലയാളത്തിലേക്ക്; ഇത്തവണ തെന്നിന്ത്യൻ സൂപ്പർ താരം മോളിവുഡിൽ നായികയാവും
മോളിവുഡുലൂടെ അഭിനയം തുടങ്ങി തമിഴും തെലുങ്കും അടക്കിവാഴുന്ന നിരവധി നായികമാർ ഉണ്ടായിട്ടുണ്ട്. ആ നിരയിൽ മുന്നിലാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലൂടെ വന്ന നടി വളരെച്ചുരുങ്ങിയ സമയം കൊണ്ടാണ് തെലുങ്കിലെ വിലകൂടിയ നായികയായി മാറിയത്. ഈ വർഷത്തെ ടോളിവുഡിലെ വലിയ ഹിറ്റ് ചിത്രം നൽകിയിരിക്കുകയാണ് താരമിപ്പോൾ.
മലയാളത്തിൽ നിന്നും പോയെങ്കിലും താരം മോളിവുഡിൽ ഇടയ്ക്കിടയ്ക്ക് ചെറിയ വേഷങ്ങളിൽ തിളങ്ങാറുണ്ട്. അനുപമ മോളിവുഡിൽ ഗസ്റ്റ് റോളുകളിൽ മാത്രമായി ഒതുങ്ങിയോ എന്ന ചോദ്യത്തിനുള്ള മറുപടിയാണിപ്പോൾ വരുന്നത്. നടി മലയാളത്തിൽ മുഴുനീള നായിക കഥാപാത്രം ചെയ്യുന്ന ചിത്രം വരികയാണ്. സിനിമയുടെ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anupama Parameswaran Instagram
Share
തെന്നിന്ത്യയിലെ പുത്തൻ ഗ്ലാമർ സെൻസേഷൻ.... മലയാളത്തിൽ നായികയാവാനൊരുങ്ങി അനുപമ പരമേശ്വരൻ. ഇടവേളയ്ക്ക് ശേഷം മോളിവുഡിലേക്ക് തിരിച്ചുവരികയാണ് നടി. താരത്തിന്റെ സിനിമ വിശേഷങ്ങൾ നോക്കാം.
2/8
Photo Credit: Anupama Parameswaran Instagram
Share
ഷറഫുദ്ദീൻ നായകനാവുന്ന ദി പെറ്റ് ഡിക്ടക്ടീവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് മോളിവുഡിൽ നിന്നുള്ള പ്രധാന വാർത്ത. പ്രനീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. എന്നാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വകയായത് ചിത്രത്തിൽ അനുപമ നായികയാവുന്ന എന്നതാണ്.
3/8
Photo Credit: Anupama Parameswaran Instagram
Share
ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുന്ന ചിത്ര നിർമ്മിക്കുന്നതും ഷറഫുദ്ദീനാണ്. തെന്നിന്ത്യൻ സുന്ദരി ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. അതും നായിക കഥാപാത്രമായി.
4/8
Photo Credit: Anupama Parameswaran Instagram
Share
പ്രേമത്തിലൂടെ മുഖ്യവേഷത്തിൽ വന്നെങ്കിലും അനുപമ ഇതുവരെ മുഴുനീള നായിക കഥാപാത്രം മലയാളത്തിൽ ചെയ്തിട്ടില്ല. തെലുങ്കിലും തമിഴിലും താരം നായികയായി തിളങ്ങുമ്പോഴും മോളിവുഡിൽ അങ്ങനെ വരാതിരുന്നത് ആരാധകർക്ക് നിരാശ നൽകിയിരുന്നു. പുതിയ ചിത്രത്തിന്റെ അപ്ടേറ്റ് സോഷ്യൽ മീഡിയയിൽ തരംഗമാണ്.
5/8
Photo Credit: Anupama Parameswaran Instagram
Share
തെലുങ്കിൽ വമ്പൻ ഹിറ്റിന്റെ ആഘോഷത്തിൽ നിൽക്കുകയാണ്. അനുപമ-സിദ്ധു ജൊന്നലഗാഡ കൂട്ടുകെട്ടിൽ വന്ന തില്ലു സ്ക്വയർ നൂറുകോടി ക്ലബിലേക്ക് അടുക്കുകയാണ്. തില്ലു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി വന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.
6/8
Photo Credit: Anupama Parameswaran Instagram
Share
പ്രേമലു, മഞ്ഞുമ്മൽ ബോയിസ് തുടങ്ങിയ മറുഭാഷ ചിത്രങ്ങൾ ടോളിവുഡിൽ കളക്ഷൻ റെക്കോർഡുകൾ തീർക്കുന്നതിനിടയിലാണ് അനുപമ നായികനായ ചിത്രം വരുന്നത്. ഗ്ലാമറസ് ലുക്കിൽ വന്ന് ആരാധകരെ ഞെട്ടിക്കുകയാണ് നടി. ചിത്രത്തിൽ അനുപമയുടെ ലിപ്പ്ലോക്ക് സീൻ സെൻസേഷണലായിരിക്കുകയാണ്.
7/8
Photo Credit: Anupama Parameswaran Instagram
Share
അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ തിരഞ്ഞുടുക്കുന്ന അനുപമ തന്റെ ട്രാക്ക് മാറ്റിയിരിക്കുകയാണ്. ബോൾഡ് വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത് കൊമേർഷ്യൽ സിനിമകൾ ധാരാളം ഇറങ്ങുന്ന ടോളിവുഡിൽ നടിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമാവും. തില്ലു സ്ക്വയറിലൂടെ നടി തന്റെ പ്രതിഫലം വർദ്ധിപ്പിച്ചിരിക്കുകയാണ്.
8/8
Photo Credit: Anupama Parameswaran Instagram
Share
ചുരുങ്ങിയ സമയംകൊണ്ട് തെലുങ്കിലെ മുൻനിര നായികയാവാൻ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം മോഡലിങ്ങിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങുള്ള താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും വളരെപ്പെട്ടന്നാണ് വൈറലാകാറുള്ളത്.


Click it and Unblock the Notifications