Home / Photos
ഹൗസ്ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍
By Vaisakhan MK
ഇന്ത്യയില്‍ യാത്രകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍ ഇപ്പോഴത്തെ ട്രെന്‍ഡുകളിലൊന്നാണ്. ഒരുപാട് സ്ഥലങ്ങള്‍ രാജ്യത്ത് ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകളായിട്ടുണ്ട്. യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണെങ്കില്‍ ഇവ പരിഗണിക്കാം. ആ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia pics
Share
നമ്മുടെ കൊച്ചുകേരളം തന്നെ ഹൗസ് ബോട്ടുകളുടെ പ്രധാന സങ്കേതം. വെള്ളച്ചാട്ടങ്ങളും ഹൗസ് ബോട്ടുകളും നിറഞ്ഞ് നില്‍ക്കുകയാണ് കേരളത്തില്‍. ആലപ്പുഴ അതിന് പറ്റിയ കേന്ദ്രമാണ്. കുമരകം, കോവളവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഹൗസ് ബോഡ് അഡ്വഞ്ചറിനായി ഒരുങ്ങുകയാണെങ്കില്‍ ഇന്ന് തന്നെ അങ്ങോട്ട് പോകാം.
2/5
Photo Credit: oneindia pics
Share
ഗോവ അതുപോലെ കായലുകളാല്‍ സമ്പന്നമായ സ്ഥലമാണ്. മികച്ച ഹൗസ്ബോട്ട് സര്‍വീസുകളും ഇവിടെയുണ്ട്. പാര്‍ട്ടികള്‍ ധാരാളം നടത്തുന്ന സ്ഥലമാണ് ഈ ഹൗസ് ബോട്ടുകള്‍. ആഢംബര സര്‍വീസുകള്‍ കൊണ്ട് സമ്പന്നമാണ് ഈ ഹൗസ് ബോട്ടുകള്‍.
3/5
Photo Credit: oneindia pics
Share
ശ്രീനഗറിലെ ദാല്‍ തടാകം എത്രത്തോളം പ്രശസ്തമാണെന്ന് ആരും പറഞ്ഞ് തരേണ്ടതില്ല. ഹൗസ്ബോട്ട് ടൂറിനും പറ്റിയ ഇടമാണ് ദാല്‍ തടാകം. ഇവിടെയിരുന്ന് മനോഹരമായ സൂര്യാസ്തമനവും കാണാം. ഭൂമിയിലെ സ്വര്‍ഗമെന്ന് വേണമെങ്കില്‍ ഇതിനെ പ്രതീക്ഷിക്കാം
4/5
Photo Credit: oneindia pics
Share
അസമും അതുപോലെ അസാധാരണ വിഷ്വലുകളുള്ള സ്ഥലമാണ്. ഹില്‍സ്റ്റേഷനുകളാണ് ഇവിടെ പ്രശസ്തം. എന്നാല്‍ ചായ തോട്ടങ്ങളും ബ്രഹ്മപുത്ര നദിയും ഇവിടെയുണ്ട്. ഇവിടെ മികച്ച ഹൗസ് ബോട്ട് സൗകര്യങ്ങളുണ്ട്. ഡോള്ഫിനും ദേശാടന പക്ഷികളും ഇവിടെയുള്ള മികച്ച കാഴ്ച്ചകളാണ്
5/5
Photo Credit: oneindia pics
Share
കര്‍ണാടകത്തിലെ ഉഡുപ്പി അതുപോലെ മനോഹരമായ ഡെസ്റ്റിനേഷനാണ്. സ്വര്‍ണ നദിയിലെ കായലും ഹൗസ്ബോട്ടും മനോഹരമാണ്. തെങ്ങിന്‍ത്തോപ്പുകളും, പാടങ്ങളും നിറഞ്ഞ് നില്ക്കുന്ന സ്ഥലങ്ങളും കാണാന്‍ സാധിക്കും. വില കുറഞ്ഞതും കൂടിയതുമായ സര്‍വീസുകളും ഇവിടെ ലഭ്യമാണ്.


Click it and Unblock the Notifications