Home / Photos
ചാറ്റല്‍ മഴ, ഒരിത്തിരി തണുപ്പ്, സമ്മര്‍ ട്രിപ്പിന് ഇതൊക്കെ കിട്ടിയാലോ? ഇതെല്ലാം ഭൂമിയിലെ ഗന്ധര്‍വലോകം
By Vaisakhan MK
ഇളംകാറ്റടിച്ച്, ഒപ്പം ചെറിയൊരു മഴയൊക്കെ കൊണ്ടുള്ള ഒരു യാത്ര എല്ലാവരുടെയും സ്വപ്നമാണ്. എങ്കില്‍ വരാനിരിക്കുന്ന സമ്മര്‍ ആഘോഷമാക്കാന്‍ ഒരുങ്ങിക്കോളൂ. നിങ്ങളെ കാത്തിരിക്കുന്നത് ഭൂമിയിലെ ഈ സ്വര്ഗങ്ങളാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ഗോവയിലെ ചോര്‍ള ഘട്ട്സില് പോയേ തീരൂ. കാരണം ഇത് തന്നെയാണ് ഭൂമിയിലെ സ്വര്‍ഗം. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവയുടെ സംഗമ സ്ഥാനമാണിത്. പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് ചോര്‍ള. മനോഹരമായ പച്ചപ്പ് ഏതൊരാളെയും തണുപ്പിക്കും.
2/5
Photo Credit: twitter
Share
തമിഴ്നാട്ടിലെ പൊള്ളാച്ചി ഗ്രാമീണ ഭംഗി തുളുമ്പുന്ന മണ്ണാണ്. അണ്ണാമലൈ ഹില്‍സ്, ചായത്തോട്ടങ്ങള്‍, അങ്ങനെ കാഴ്ച്ചകളുടെ പറുദീസയാണ് പൊള്ളാച്ചി. കോയമ്പത്തൂര്‍ ജില്ലയിലാണ് പൊള്ളാച്ചി. വളരെ ശാന്തമായ സ്ഥലമാണിത്. തിരക്കുകള്‍ ഒട്ടുമില്ല.
3/5
Photo Credit: twitter
Share
കര്‍ണാടക എന്നാല്‍ പശ്ചിമ ഘട്ടത്തിലെ പ്രധാന ഭാഗമാണ്. അഗുമ്പെയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ പോയിരിക്കണം. ഇത് ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയാണ്. തുടരെ മഴയാണ്. പക്ഷേ ഇപ്പോള്‍ മണ്‍സൂണ്‍ ആയതോണ്ട് ചെറിയ മഴ മാത്രമാണ് ഉള്ളത്. ശിവമോഗ ജില്ലയിലാണ് അഗുമ്പെ ഉള്ളത്.
4/5
Photo Credit: twitter
Share
കേരളമില്ലാതെന്ത് ട്രിപ്പല്ലേ. എങ്കില്‍ പൊന്മുടി തന്നെ മറക്കാതെ പോകാം. തിരുവനന്തപുരം ജില്ലയിലാണ് പൊന്മുടിയുള്ളത്. മനോഹരമായ ഹില്‍ സ്റ്റേഷനാണിത്. പക്ഷികളും, ചിത്രശലഭങ്ങളും, കുന്നും, വെള്ളച്ചാട്ടവുമൊക്കെയായി ഇവിടെ അടിച്ചുപൊളിക്കാം.
5/5
Photo Credit: twitter
Share
തമിഴ്നാട്ടിലെ വട്ടക്കനാല്‍ കൊടൈക്കനാലിലെ ഗ്രാമമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഭംഗിയേറിയ സ്ഥലമാണിത്. പച്ചപ്പുകളാണ് ഇവിടെ പ്രധാന കാഴ്ച്ച. മികച്ച ഹോംസ്റ്റേകളും ലഭ്യമാകും


Click it and Unblock the Notifications