Home / Photos
ഒന്ന് റിലാക്സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍
By Vaisakhan MK
യാത്രകള്‍ നമ്മളെ റിലാക്സ് ചെയ്യിക്കാന്‍ വേണ്ടിയുള്ളതാണ്. മനസ്സെല്ലാം ഒന്ന് ഉഷാറാക്കാനും, കുറച്ച് നാള് വിട്ടുനില്ക്കാനുമെല്ലാം യാത്രകള്‍ നല്ലതാണ്. അത്തരം നമ്മളെ റിലാക്സ് ചെയ്യിക്കാന്‍ വേണ്ടിയുള്ള സ്ഥലങ്ങള്‍ ഈ ലോകത്തുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
മെക്സിക്കോയിലെ കാന്കന് ലോകത്തെ തന്നെ ടോപ്പ് ബീച്ചുകള്‍ ഉള്ള ഡെസ്റ്റിനേഷനാണ്. നൈറ്റ് ലൈഫ് ഇവിടെ ഗംഭീരമാണ്. മായന്‍ ചരിത്ര കാഴ്ച്ചകള്‍ ഇവിടെ ധാരാളമുണ്ട്. രാത്രിയിലെ പാര്‍ട്ടികളും മറക്കരുത്. ബെസ്റ്റ് ഫുഡാണ് ഇവിടെയുള്ളത്. സീ ഫുഡ് മിസ് ചെയ്യരുത്. ഒപ്പം സല്സകളും, മാര്ഗരിറ്റകളും ട്രൈ ചെയ്ത് നോക്കുക.
2/5
Photo Credit: twitter
Share
ഇന്തോനേഷ്യ എന്ന് പേര് കേള്‍ക്കുമ്പോള്‍ ആദ്യം വരുന്ന പേരാണ് ബാലി. അത്രയ്ക്ക് മനോഹരമാണ് ഇവിടെ സ്ഥലങ്ങള്‍, നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത ബീച്ചുകള്‍, നെല്‍ പാടങ്ങള്‍, യോഗാ കേന്ദ്രങ്ങള്‍ എന്നിവ നിങ്ങളെ റിലാക്സ് ചെയ്യിക്കുമെന്ന് ഉറപ്പാണ്.
3/5
Photo Credit: twitter
Share
ഹവായിയിലെ മാവി റിലാക്സേഷന്റെ തലതൊട്ടപ്പനായി വരും. ബീച്ചുകളും, കുത്തനെയുള്ള മലനിരകളുമാണ് ഇവിടെ കാണേണ്ടത്. മികച്ച വനഭൂമിയും മാവിയെ സുന്ദരമാക്കുന്നു. ബീച്ചുകള്‍ മറക്കാതെ സന്ദര്‍ശിക്കും. ഹനായിലേക്ക് ഒരു ചെറിയ റോഡ് ട്രിപ്പ് നടത്തുക. ഹലേകല നാഷണല്‍ പാര്‍ക്കും മറക്കാതെ സന്ദര്‍ശിക്കുക. മഞ്ഞുകാലത്ത് തിമിംഗലങ്ങളുടെ കാഴ്ച്ചയും മനോഹരമാണ്.
4/5
Photo Credit: twitter
Share
ഗ്രീസിലെ സന്തോറിനി ഒരു സ്വപ്ന ഭൂമികയാണ്. മികച്ച ലൊക്കേഷനുകള്‍, സ്വാദിഷ്ടമായ ഭക്ഷണം, ശാന്തമായ അന്തരീക്ഷം എന്നിവ ചേര്‍ന്നതാണ് സന്തോറിന. ഇവിടെയുള്ള ബ്ലൂ വാട്ടേഴ്സ് കാണണ്ട കാഴ്ച്ചയാണ്.ഇവിടെയുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും എത്ര വേണമെങ്കിലും സമയം ചെലവിടാം. ഇവിടെ സീഫുഡും, വൈനും മറക്കാതെ കഴിക്കണം.
5/5
Photo Credit: twitter
Share
മാലിദ്വീപിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ, ഇത്രയും ഭംഗിയുള്ള ദ്വീപുണ്ടോ എന്ന് സംശയമാണ്. ഏതൊരാളുടെയും പോപ്പുലര്‍ ചോയ്സാണ് മാലിദ്വീപ്. ചെലവും കുറവാണ്. ബീച്ചുകളും റിസോര്ട്ടുകലാണ് ഇവിടെ കാണേണ്ട കാഴ്ച്ച. എല്ലാ ശാന്തമായ ഇടങ്ങളാണ്. ഡൈവിംഗിനും, നീന്തലിനും സമയവും കണ്ടെത്താന്‍ ശ്രമിക്കുക.


Click it and Unblock the Notifications