Home / Photos
Travel: ചൂട് കാലം അടിപൊളിയാക്കാം; ഇതാ ആരും കൊതിക്കുന്ന ട്രിപ്പ്, പോകുന്നെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
By Vaisakhan MK
ഒരു യാത്ര പോകാന്‍ വേനല്‍ കാലത്ത് ആരും കൊതിക്കുന്ന കാര്യമാണ്. എങ്ങോട്ടാണെന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങളുണ്ടാവാം. പക്ഷേ ഈ ലോകത്ത് യാത്ര ചെയ്യാന്‍ ഇഷ്ടം പോലെ സ്ഥലങ്ങളുണ്ട്. അത്തരത്തില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ഹിമാലയത്തിലേക്ക് തന്നെ ആദ്യത്തെ യാത്ര പോകാം. അവിടെ മോക്ഷ ഹിമാലയ സ്പാ റിസോര്‍ട്ടുണ്ട്. മനസ്സൊന്ന് തണുപ്പിക്കാന്‍ ഇത് ബെസ്റ്റാണ്. ധാരാളം കാഴ്ച്ചകള്‍ ഹിമാലയത്തിലുണ്ട്. അതിന് പുറമേ യോഗയും, ധ്യാനവുമൊക്കെ ഒന്ന് ചെയ്ത് നോക്കാവുന്നതാണ്.
2/5
Photo Credit: twitter
Share
ഹൂഗ്ലി അതുപോലെ തന്നെ വളരെ യൂനിക്കായ സ്ഥലമാണ്. ധാരാളം ചരിത്രാതീത കാല പാരമ്പര്യം ഇവിടെ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചന്ദാനഗറിലെ ഫ്രഞ്ച് കോളനി, ബനസ്ബരിയയിലെ ബംഗാളി കൊത്തുപണികള്‍, പോര്‍ച്ചുഗീസ് ബന്ധല്‍, സെരംപോരെയിലെ ഡാനിഷ് തുറമുഖം, വിവേകാനന്ദന്റെ ബേലൂര്‍ മഠം എന്നിവ ഇവിടെ കാണാനുണ്ട്.
3/5
Photo Credit: twitter
Share
ലോണാവാലയിലെ സൗന്ദര്യം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇവിടെ മികച്ച റിസോര്‍ട്ടുകളുണ്ട്. ഫസലാനി നേച്ചര്‍ നെസ്റ്റില്‍ ഉറപ്പായും പോയിരിക്കണം. മികച്ച താമസ സൗകര്യം ഇവിടെ ലഭിക്കും. ലോണാവാലയുടെ പ്രകൃതി സൗന്ദര്യം മറക്കാതെ ആസ്വദിക്കുക. പശ്ചിമ ഘട്ടത്താല്‍ ചുറ്റപ്പെട്ടതാണ് ലോണാവാല.
4/5
Photo Credit: twitter
Share
ഇതിനൊപ്പം തന്നെ കാണേണ്ട ഒന്നാണ് ഒറിഗോണ്‍.യുഎസ്സിലെ പ്രധാന സംസ്ഥാനമാണിത്. പസഫിക് തീരത്തിലൂടെ ഒരു യാത്ര ഇവിടെ സാധ്യമാണ്. മികച്ച മഴക്കാടുകളും കാണാം. ഹൈക്കിംഗും സാധ്യമാണ്. വെള്ളച്ചാട്ടം, കൃഷിഭൂമികള്‍, പ്രകൃതി ഭംഗി തുളുമ്പുന്ന ഗ്രാമങ്ങള്‍ എന്നിവ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
5/5
Photo Credit: twitter
Share
മാല്സെജ് ഘട്ടില്‍ അതുപോലെ പോയിരിക്കണം. റോഡ് ട്രിപ്പാണ് നല്ല ഓപ്ഷന്. അഹമ്മദ്നഗര്‍-കല്യാണ്‍ മേഖലയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്പോട്ടാണിത്. ട്രക്കിംഗും, സൈക്ലിങ്ങും അഡ്വഞ്ചര്‍ സ്പോട്ട് താല്പര്യമുള്ളവരെ കാത്തിരിക്കുന്നുണ്ട്.


Click it and Unblock the Notifications