Home / Photos
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
By Vaisakhan MK
യാത്ര പോകുമ്പോള്‍ നമ്മുടെ പോക്കറ്റ് കീറാതെ എപ്പോഴും സൂക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കൂടുതല്‍ സ്ഥലങ്ങളില്‍ പോകാന്‍ സാധിക്കൂ. ഈ ലോകത്ത് പോക്കറ്റ് കീറാതെ പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ഇല്ലിനോയിസിലെ ചിക്കാഗോ ഒരു സമ്മര്‍ വെക്കേഷന് സെന്ററാണ്. വളരെ ചെലവ് കുറവാണ് ഇവിടെ യാത്രകള്‍ക്കും താമസത്തിനും. മാഗി ഡേലി പാര്‍ക്ക് ഐസ് സ്കേറ്റിങ് റിബ്ബണ്‍, മികച്ചൊരു സ്ഥലമാണ്. ഭക്ഷണമാണെങ്കില്‍ ഗംഭീരമാണ്. വില്ലിസ് ടവറിന് മുകളിലെ ആകാശകാഴ്ച്ചകള്‍ കാണാനും മറക്കരുത്.
2/5
Photo Credit: twitter
Share
യുഎസ്സിലെ തന്നെ ജോര്‍ജിയയിലെ അത്ലാന്ഡ മനോഹരമായ സ്ഥലമാണ്. ലോകത്തിലെ തന്നെ മനോഹരം എന്ന് പറയാം. ജോര്‍ജിയ അക്വേറിയം, വീല്‍ റൈഡ്, സെന്റനിയല്‍ ഒളിംപിക് പാര്‍ക്ക് അതുപോലെ കാണേണ്ടതാണ്. അങ്ങനെ നിരവധി കാഴ്ച്ചകള്‍ അത്ലാന്ഡയിലുണ്ട്.
3/5
Photo Credit: twitter
Share
ടൊറന്റോ കാനഡയിലെ വളരെ കൂളായിട്ടുള്ള നഗരമാണ്. 500 ഡോളറുണ്ടെങ്കില്‍ നമുക്ക് പോയി വരാം. വിമാന യാത്രയും, ഹോട്ടല്‍ ബില്ലുമെല്ലാം ഇതില്‍ വരും. ബേക്കണ്‍ സാന്റ്വിച്ചുകള്‍, ഹാള്‍ ഓഫ് ഫെയിം, പാര്‍ക്കുകള്‍ എന്നിവ ടൊറന്റോയിലെ ആകര്‍ഷണമാണ്.
4/5
Photo Credit: twitter
Share
യുഎസ്സിലെ കൊളറാഡോയിലെ ഡെന്‍വര്‍ അതുപോലെ കാണേണ്ടുന്ന ഒരു നഗരമാണ്. ചെലവും കുറവാണ്. മനോഹരമായ കോഫി ഷോപ്പുകള്‍, ആര്‍ട്ട് ശേഖരം, അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഡെന്‍വറിലുണ്ട്. താമസവും ഭക്ഷണവുമെല്ലാം വളരെ വിലക്കുറവില്‍ ഇവിടെ ലഭ്യമാണ്.
5/5
Photo Credit: twitter
Share
അമേരിക്കയിലെ ടെക്സസില്‍ ഹൂസ്റ്റണ്‍ എന്ന മനോഹര നഗരമുണ്ട്. അധികം ചെലവില്ലാതെ യാത്ര ചെയ്യാന്‍ പറ്റുന്ന നഗരമാണിത്. ഇവിടെ വിമാന സര്‍വീസിനും, ഹോട്ടലിനുമെല്ലാം ചെലവ് കുറവാണ്. ഹൂസ്റ്റണിലെ നാച്ചുറല്‍ സയന്‍സ് ഉറപ്പായും കണ്ടിരിക്കണം.


Click it and Unblock the Notifications