Home / Photos
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
By Vaisakhan MK
യാത്ര പോകണമെങ്കില്‍ നമുക്ക് കൈയ്യില്‍ കാശ് വേണം. അത് ഒരുപാട് കൂടുതലായത് കൊണ്ട് പല സ്ഥലങ്ങളിലും നമുക്ക് പോകാന്‍ കഴിയാറില്ല. എന്നാല്‍ ഇനി ചെലവിനെ പേടിക്കേണ്ടതില്ല. വെറും അയ്യായിരം രൂപയുണ്ടെങ്കില്‍ ഗംഭീരമായി പോകാന്‍ പറ്റുന്ന സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
മക്ലിയോഡ്ഗഞ്ച് ഹിമാചല്‍ പ്രദേശില്‍ ധര്‍മശാലയുടെ ഭാഗമാണ്. പ്രകൃതി ഭംഗിയേറെയുളള്ള സ്ഥലമാണ്. ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ പോലും തോന്നില്ല. ഭൂമിയിലെ സ്വര്‍ഗമായി ഇതിനെ കാണാം. 5000 രൂപയുണ്ടെങ്കില്‍ ഇവിടേക്ക് പോകാം.
2/5
Photo Credit: twitter
Share
ദില്ലിയില്‍ നിന്ന് 225 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റിഷികേശിലെത്താം. ആത്മീയ തലസ്ഥാന നഗരിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ബജറ്റ് ഇവിടെ വിഷയമല്ല. ചെലവ് കുറഞ്ഞ് യാത്രയും ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഇവിടെ ധാരാളം ആശ്രമങ്ങളുണ്ട്. ദിവസവും 150 രൂപ മാത്രമാണ് ചെലവ് വരിക.
3/5
Photo Credit: twitter
Share
നിങ്ങളുടെ താമസം ബെംഗളൂരുവിലാണെങ്കിലും കേരളത്തിലാണെങ്കിലും ചെലവ് കുറഞ്ഞ് പോകാന്‍ ഹംപിയാണ് നല്ലത്. മനോഹരമായ ക്ഷേത്രങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. നിങ്ങളുടെ പോക്കറ്റ് കീറാതെ ഇവിടെ കാഴ്ച്ചകള്‍ കാണാം
4/5
Photo Credit: twitter
Share
വൈല്‍ഡ് സഫാരിയാണ് താല്പര്യമെങ്കില് ബിന്‍സര്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്. ചെലവും കുറവാണ്. മികച്ച ഭക്ഷണവും ഇവിടെ ലഭ്യമാണ്. മലനിരകളില്‍ നിങ്ങള്‍ക്ക് പ്രകൃതിസൗന്ദര്യവും ആസ്വദിക്കാം. എല്ലാം 5000 രൂപയില്‍ മാത്രം ഒതുങ്ങുന്നതാണ്
5/5
Photo Credit: twitter
Share
യുപിയിലെ വാരണാസി തീര്‍ത്ഥാടന ഭൂമിയാണ്. ബജറ്റ് ഫ്രണ്ട്ലിയുമാണ്. ഭക്ഷണവും, യാത്രയുമെല്ലാം വളരെ ചീപ്പാണ്. ആത്മീയത നിറഞ്ഞ് തുളുമ്പുന്ന യാത്രയും ലഭ്യമാകും. യാത്രകള്‍ക്ക് നിത്യേന 200 വരെ മാത്രമേ ചെലവാകൂ.


Click it and Unblock the Notifications