Home / Photos
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
By Vaisakhan MK
ശിവരാത്രി ആഘോഷം തുടങ്ങാനിരിക്കുകയാണ്. ഓരോ വിശ്വാസിയും അതിനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ എവിടെയെല്ലാം വെച്ച് അത് മികച്ച രീതിയില്‍ ആഘോഷിക്കാം. ഇന്ത്യയില്‍ അത്തരത്തില്‍ അഞ്ച് ക്ഷേത്ര നഗരികളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാശിവന്റെ നഗരമായിട്ടാണ് അറിയപ്പെടുന്നത്. എന്തുകൊണ്ടും ശിവരാത്രി ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണിത്. ജ്യോതിര്‍ലിംഗ മഹാകാളി ക്ഷേത്രവും ഇതോടൊപ്പം സന്ദര്‍ശിക്കുക. മധ്യപ്രദേശിലെ ഏറ്റവും വലിയ ആഘോഷം കൂടിയാണ് ശിവരാത്രി. നദീ സ്നാനവും മറക്കാതെ ചെയ്യുക.
2/5
Photo Credit: twitter
Share
ഉത്തരാഖണ്ഡിലെ റിഷികേഷ് യോഗികളുടെ നാടാണ്. മഹാശിവരാത്രി ആഘോഷിക്കാന്‍ എന്തുകൊണ്ടും ബെസ്റ്റ് സ്ഥലമാണിത്. മികച്ച ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ക്ഷമണ് ജൂല, നദീ സ്നാനം എന്നിവയും ഇവിടെ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്.
3/5
Photo Credit: twitter
Share
ആന്ധ്രപ്രദേശിലെ ശ്രീകലഹസ്തി, ശ്രീശൈലം എന്നിവ ശിവരാത്രി ആഘോഷങ്ങള്‍ക്ക് പേരുകേട്ടവയാണ്. ശിവരാത്രി ആഘോഷിക്കും മുമ്പ് ഉപവാസം എടുക്കുകയും, മന്ത്രങ്ങള്‍ ഉച്ഛരിക്കുകയും ചെയ്യും. അതാണ് ശ്രീകലഹസ്തിയിലെ ഭക്തര്‍ സ്ഥിരമായി ചെയ്ത് വരുന്നത്.
4/5
Photo Credit: twitter
Share
വാരണാസി ഇന്ത്യയിലെ പുണ്യ പുരാതന നഗരമാണ്. ഇവിടെ ശിവരാത്രി ആഘോഷം ശരിക്കും കളറാം. കാശി വിശ്വനാഥ ക്ഷേത്രം ആഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. ഇവിടെ സന്ന്യാസിമാരും ഭക്തരും ഒരുപോലെ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
5/5
Photo Credit: twitter
Share
ഹിമാചല്‍ പ്രദേശിലെ മാണ്ഡി അതുപോലെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് പേരുകേട്ട ക്ഷേത്ര ഭൂമിയാണ്. രാജ്യത്തെ വമ്പന്‍ ആഘോഷങ്ങളിലൊന്നാണിത്. 500 കൊല്ലം മുമ്പ് ആരംഭിച്ച ആഘോഷമാണിത്. രാജകുടുംബമാണ് ഇത് തുടങ്ങിവെച്ചത്.


Click it and Unblock the Notifications