Home / Photos
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
By Vaisakhan MK
ഗാന്ധിയുടെ നാടാണല്ലോ ഗുജറാത്ത്. ടൂറിസത്തിന് അത്രയേറെ പ്രാധാന്യം നല്കുന്ന നാടാണ് ഗുജറാത്ത്. നമ്മുടെ സമ്മര്‍ ട്രിപ്പ് അങ്ങോട്ടായാലോ? എങ്കില്‍ ഉറപ്പായും സൗരാഷ്ട്ര സന്ദര്‍ശിക്കാം. കാഴ്ച്ചകളുടെ വലിയൊരു ലോകമാണത്. എന്തൊക്കെ അവിടെ കാണാനുണ്ടെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗീര്‍ നാഷണല്‍ പാര്‍ക്കിലേക്ക് തന്നെ ആദ്യം നമുക്ക് യാത്ര ചെയ്യാം. വന്യജീവി സങ്കേതത്തിലെ ഏറ്റവും മികച്ച എക്സീരിയന്‍സ് ഇവിടെ ലഭ്യമാകും. സൗരാഷ്ട്രയിലെ ജുനഗഡ് ജില്ലയിലാണ് ഗീര്‍ വനമുള്ളത്. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ സിംഹങ്ങളുടെ സങ്കേതമാണിത്.
2/5
Photo Credit: twitter
Share
ദിയു ദ്വീപാണ് കാണേണ്ട മറ്റൊരു കാഴ്ച്ച. സൗരാഷ്ട്രന്‍ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചു ദ്വീപാണ്. പക്ഷേ ടൂറിസ്റ്റ് സ്പോട്ടാണ്. മനോഹരമായ ബീച്ചുകള്‍, കോട്ടകള്‍, പോര്‍ച്ചുഗീസ് കൊത്തുപണികള്‍ എന്നിവ ഇവിടെ കാണാം.
3/5
Photo Credit: twitter
Share
സോമനാഥ ക്ഷേത്രവും സൗരാഷ്ട്രയിലാണ്. വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണിത്. സോമനാഥ നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തെ പുണ്യഭൂമിയാക്കി മാറ്റുന്നത് അക്കാര്യമാണ്.
4/5
Photo Credit: twitter
Share
പാല്ട്ടാന ജെയിന് ക്ഷേത്രങ്ങളാണ് സൗരാഷ്ട്രയിലെ മറ്റൊരു നല്ല കാഴ്ച്ച. ശത്രുഞ്ജയ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന 900 ക്ഷേത്രങ്ങളാണിത്. സൗരാഷ്ട്രയിലെ ഭാവ്നഗറിലാണ് ഇവയുള്ളത്. പ്രശസ്തമായ ജെയിന് തീര്‍ത്ഥാടന കേന്ദ്രമാണിത്.
5/5
Photo Credit: twitter
Share
ദ്വാരകാദിഷ് ക്ഷേത്രം അടുത്തതായി നമുക്ക് പോകാവുന്നതാണ്. ദ്വാരകയിലെ പ്രമുഖമായ നാല് ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്. ശ്രീകൃഷ്ണന്റെ വാസസ്ഥലമായിട്ടാണ് ഈ ക്ഷേത്രത്തെ കാണുന്നത്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തുന്നത്


Click it and Unblock the Notifications