Home / Photos
എവിടെ വേണമെങ്കിലും ട്രിപ്പടിച്ചോ; ഇവിടെ മാത്രം വേണ്ട, ഒരിക്കലും പോകാന്‍ ആഗ്രഹിക്കാത്ത സ്ഥലങ്ങള്‍
By Vaisakhan MK
ലോകത്ത് കാണാന്‍ നമ്മള് ആഗ്രഹിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. എന്നാല്‍ ഒരിക്കലും പോവരുതെന്ന് കരുതുന്ന സ്ഥലങ്ങലുണ്ടാവുമോ അതുപോലെ. ധാരാളമുണ്ട് എന്നതാണ് വസ്തുത. അങ്ങനെയുള്ള ചില സ്ഥലങ്ങളാണ് ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്. ഒരിക്കലും ഇവിടേക്ക് പോവുകയേ ചെയ്യരുത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ഇന്ത്യയിലെ ആന്‍ഡമാന്‍ ദ്വീപുകളിലെ നോര്‍ത്ത് സെന്റിനെല്‍ ദ്വീപുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തെ അപകടം പിടിച്ച സ്ഥലങ്ങളിലൊന്നാണിത്. അധികമാരും ഇവിടേക്ക് പോകാറില്ല. ഇപ്പോഴും പുതിയ ലോകത്തിന് മുന്നില്‍ ഇവര്‍ വാതില്‍ തുറന്നിട്ടില്ല. ഇവിടെയെത്തിയ സന്ദര്‍ശകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വാക്സിനേഷന് പോലും ഇവിടെയുള്ളവര്‍ എടുക്കാത്തത് കൊണ്ട് രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്.
2/5
Photo Credit: twitter
Share
ബ്രസീലിലെ പ്രശസ്തമായ സ്നേക്ക് ഐലന്‍ഡിനെ കുറിച്ചും അതുപോലെ അറിയണം. ഓരോ മൂന്നടി കൂടുമ്പോഴും ഇവിടെ പാമ്പുകളാണ്. ആയിരക്കണക്കിന് കൊടുംവിഷമുള്ള പാമ്പുകള്‍ ഇവിടെയുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ കടിയേറ്റ് മരിക്കാം. ഇവിടെ സന്ദര്‍ശിക്കുന്നത് നിയമവിരുദ്ധമാണ്. അനുമതി ചോദിച്ച് മാത്രമേ ഇവിടേക്ക് വരാന്‍ സാധിക്കൂ.
3/5
Photo Credit: twitter
Share
ഐസ്ലന്ഡിലെ സര്സ്ട്സീ ദ്വീപുകള്‍ അതുപോലെ കുപ്രസിദ്ധമാണ്. ഇവിടേക്ക് സന്ദര്‍ശകരുടെ വിലക്കുണ്ട്. അടുത്തിടെയാണ് ഈ ദ്വീപ് രൂപീകരിക്കപ്പെട്ടത് പോലും. ഇവിടേക്ക് മനുഷ്യര്‍ ചെന്നാല്‍ പാരിസ്ഥിത പ്രശ്നങ്ങള്‍ വരുമെന്ന് ഭയമുണ്ട്. എന്തും സംഭിക്കാവുന്നത് കൊണ്ടാണ് ഇവ അപകടം പിടിച്ചതാവുന്നത്.
4/5
Photo Credit: twitter
Share
ജപ്പാനിലെ ഐസ് ഗ്രാന്‍ഡ് ഷ്റൈനും അതുപോലെ അപകടം പിടിച്ചതാണ്. ഇത് അപകടം പിടിച്ചതും ചെലവേറിയതുമായ ഇടമാണ്. ഓരോ 20 വര്‍ഷം കൂടുമ്പോഴും ഇവ പുതുക്കി പണിയും. ഇവിടേക്ക് നിങ്ങള്‍ക്ക് പ്രവേശനമില്ല. രാജകുടുംബത്തിലെ അംഗമായവര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.
5/5
Photo Credit: twitter
Share
നോര്‍വേയിലെ ഡൂംസ്ഡേ വോള്‍ട്ട് അതുപോലെ കുപ്രസദ്ധിമാണ്. ഇതൊരു വോള്‍ട്ടാണ്. അതിനുള്ളില്‍ ചെടികളുടെ വിത്ത് ശേഖരിച്ച് വെക്കും. ലോകാവസാനമോ, സര്‍വനാശമോ സംഭവിച്ചാല്‍ ചെടികള്‍ക്ക് സമ്പൂര്‍ണ നാശം സംഭവിക്കാതിരിക്കാനാണ് ഇവിടെ ശേഖരിച്ച് വെക്കും. ഇവിടേക്ക് പ്രത്യേക അതിഥികള്‍ക്ക് മാത്രമാണ് ക്ഷണം. അതും പ്രത്യേക ദിവസങ്ങളില്‍ മാത്രം


Click it and Unblock the Notifications