Home / Photos
യൂറോപ്പിലേക്ക് ഒന്ന് പോയാലോ; ഇറ്റലി തന്നെ ആയിക്കോട്ടെ, ഇവിടൊക്കെ ട്രിപ്പടിച്ചാല്‍ പിന്നെ ഇന്ത്യയിലേക്ക് മടങ്ങില്ല
By Vaisakhan MK
യൂറോപ്പില്‍ യാത്ര പോകാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് അത്രയ്ക്കും സുന്ദരമാണത്. ഇറ്റലിയാണ് യാത്രയ്ക്ക് യൂറോപ്പില്‍ ഏറ്റവും നല്ലത്. നോക്കിയാല്‍ കണ്ണെടുക്കാന്‍ പറ്റാത്ത അത്രയും ഭംഗിയുള്ള ധാരാളം ഇടങ്ങള്‍ ഇറ്റലിയിലുണ്ട്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: twitter
Share
സിന്‍ക്യൂ ടെറെ ഒരു ദേശീയ പാര്‍ക്കാണ്. ്ഇവിടെ അഞ്ച് ഫിഷിങ് വില്ലേജുകള്‍ ഉണ്ട്. അതിഗംഭീരമായ ഗ്രാമീണ ഭംഗിയുണ്ട് ഇവിടെ. ഒപ്പം മലനിരകളുടെ സൗന്ദര്യവും ആസ്വദിക്കാം. അത് മാത്രമല്ല ചരിത്രമുറങ്ങുന്ന നഗരം കൂടിയാണിത്.
2/7
Photo Credit: twitter
Share
അമാല്‍ഫി കോസ്റ്റും മറക്കാതെ സന്ദര്‍ശിക്കേണ്ടതാണ്. ലെമണ്‍ ട്രീ ഗാര്ഡനുകളാണ് ഇവിടെ പ്രത്യേകതകള്‍. ധാരാളം വില്ലകളും കാണാം. എല്ലാം കളര്‍ഫുള്ളാണ്. ചെങ്കുത്തായ മലളും, തീരങ്ങളും ഇവിടെയുണ്ട്. അമാല്‍ഫി കോസ്റ്റിലെ പോസിറ്റാനോ ഒരു റൊമാന്റിക് നഗരം കൂടിയാണ്. അതും സന്ദര്‍ശിക്കണം
3/7
Photo Credit: twitter
Share
റൊമാന്റിക്കാണെങ്കില് ഫ്ളോറന്‍സിലും പോയിരിക്കണം. മ്യൂസിയങ്ങള്‍, പള്ളികള്‍, ആര്‍ട്ട് ഗ്യാലറികള്‍, എന്നിവ ഫ്ളോറന്‍സിന്റെ പ്രത്യേകതയാണ്. ധാരാളം കാഴ്ച്ചകള്‍ ഫ്ളോറന്‍സില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
4/7
Photo Credit: twitter
Share
പിസ അതുപോലെ കാണേണ്ട ഒന്നാണ്. ടസ്കനി മേഖലയിലാണിത്. ആര്‍നോ നദിയാണ് ഇവിടെ പ്രധാന ആകര്‍ഷണം. ലീനിംഗ് ടവര്‍, കാമ്പോ ഡി മിറാക്കോളലി, ഫീല്‍ഡ് ഓഫ് മിറാക്കിള്‍സ്, എന്നിവ ഇവിടെയുള്ള കാഴ്ച്ചകളാണ്
5/7
Photo Credit: twitter
Share
സിസിലി സത്തേണ്‍ മുനമ്പിലെ ഏറ്റവും വലിയ ദ്വീപാണ്. തിരക്കൊഴിഞ്ഞ സ്ഥലമാണിത്. ഒരുപാട് ദൂരം തലസ്ഥാന നഗരിയില്‍ നിന്നുണ്ട്. തായോര്മിന, വാലി ഓഫ് ടെമ്പിള്‍സ്, കാസില്‍സ് ഓഫ് എരിസ് എന്നിവ ഇവിടെ കാണാം
6/7
Photo Credit: twitter
Share
നേപ്പിള്‍സ് സത്തേണ്‍ ഇറ്റലിയുടെ കമ്പാനിയ മേഖലയുടെ തലസ്ഥാനമാണ്. ബരോഖ് പള്ളികള്‍, റോമാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകള്‍ എന്നിവ ഇവിടെ കാണാം. നിരവധി സ്മാരകങ്ങളും നേപ്പിള്‍സിന്റെ പ്രത്യേകതയാണ്. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, കാപ്പോഡിമോണ്ടെ മ്യൂസിയം എന്നിവ കാണാം
7/7
Photo Credit: twitter
Share
ഇറ്റലിയില്‍ പോയിട്ട് വെനീസില്‍ പോയില്ലെങ്കില്‍ എന്ത് കാര്യം. നൂറിലധികം ദ്വീപുകള്‍ ചേര്‍ന്നതാണ് വെനീസ് നഗരം. ഗ്രാന്‍ഡ് കനാല്‍ ഇവിടെ ഉറപ്പായും കാണണം. സെയിന്റ് മാര്‍ക്സ് സ്ക്വയര്‍, ബസിലിക്ക്, റിയാള്‍ട്ടോ ബ്രിഡ്ജ്, ഡോഗിസ് പാലസ് എന്നിവ നിങ്ങളെ കാത്ത് ഇവിടെയുണ്ട്.


Click it and Unblock the Notifications