Home / Photos
Travel: ഭൂമി ഇത്ര സുന്ദരിയോ; ഇതൊക്കെ ശരിക്കുള്ളതാണോ? ആരും കണ്ടിട്ടുണ്ടാവില്ല, ഉറപ്പായും സന്ദര്‍ശിക്കണം
By Vaisakhan MK
ലോകത്ത് നമ്മള് കാണാത്ത എത്ര നഗരങ്ങളുണ്ട്. അതിലുപരി കേള്‍ക്കുക പോലും ചെയ്യാത്ത സ്ഥലങ്ങളുണ്ട് എന്നതാണ് സത്യം. അതിസുന്ദരവും എന്നാല്‍ വളരെ കുറച്ച് എക്സ്പ്ലോര്‍ ചെയ്തതുമായ ഇത്തരം സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
മംഗോളിയ നിങ്ങള്‍ കേട്ടിരിക്കാന്‍ വഴിയുള്ള രാജ്യമാണ്. പക്ഷേ ടൂറിസ്റ്റ് സ്പോട്ടാണെന്ന് കേള്‍ക്കാന്‍ വഴിയില്ല. മികച്ച വിമാനത്താവളം വന്നതോടെ ഇവിടെ ടൂറിസ്റ്റ് സ്പോട്ടായി മാറിയിരിക്കുകയാണ്. തലസ്ഥാന നഗരം ഉലാന്‍ബത്തര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. ഗോര്‍ക്കി തെരള്ച്ച് നാഷണല്‍ പാര്‍ക്ക് മറക്കാതെ കാണണം.
2/5
Photo Credit: twitter
Share
മെക്സിക്കോയിലെ ലേക്ക് ബക്കാലര് അതുപോലെ കേട്ടിരിക്കാന്‍ വഴിയില്ലാത്ത സ്പോട്ടാണ്. ലഗൂണ്‍ ഓഫ് സെവന് കളേഴ്സ് എന്നാണ് ഇവ അറിയപ്പെടാറുണ്ട്. മയിലിനെ പോലെ ഇവ കാണപ്പെടാറുണ്ട്. വൈറ്റ് സാന്റ് ബീ്ച്ചുകളും, ഇക്കോ ഹോട്ടലുകളും, കയാക്കിംഗും ഒക്കെയായി ഇവിടെ അടിച്ചുപൊളിക്കാം.
3/5
Photo Credit: twitter
Share
ബോസ്നിയയിലെ സ്രെബ്രെനിക് കേള്‍ക്കാന്‍ വഴിയില്ലാത്ത നഗരമാണ്. യൂറോപ്പിലെ അണ്ടര്‍റേറ്റഡായിട്ടുള്ള ടൗണാണിത്. സരാജെവോയില്‍ നിന്ന് 87 മൈല്‍ വടക്കായിട്ടാണ് സ്രെബ്രെനിക് ഉള്ളത്. ബോസ്നിയുടെ പ്രാചീന കേന്ദ്രമാണ് ഉള്ളത്. മിത്തുകളും, ഇതിഹാസങ്ങളും നിറഞ്ഞ നാടാണിത്. മജേവിക കൊടുമുടി, ഇന്‍ഗ്രാം തടാകം, എന്നിവ ആരെയും മോഹിപ്പിക്കുന്നതാണ്.
4/5
Photo Credit: twitter
Share
ഇക്വഡോറിലെ ക്വന്ക അതുപോലെ മറ്റൊരു ആകര്‍ഷണമാണ്. സാംസ്കാരിക ഭൂമിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. യുനെസ്കോ പൈതൃക കേന്ദ്രമാണ് ക്വന്ക. കലകളുടെ നാടായിട്ടാണ് ഈ നഗരം അറിയപ്പെടുന്നത്. ലോകപ്രശസ്തമായ പനാമ തൊപ്പികള്‍ ഇവിടെയാണ് നിര്‍മിക്കുന്നത്. ആന്‍ഡസ് മലനിരകള്‍ക്കിടയിലൂടെ ഒരു യാത്ര ഇവിടെ സാധ്യമാണ്.
5/5
Photo Credit: twitter
Share
പ്യൂര്‍ട്ടോ റിക്കോയിലെ കബോ റോക്കോ അറിയപ്പെടാത്ത നാടാണ്. പക്ഷേ കളര്‍ഫുള്‍ ബീച്ച് ടൗണാണ്. കരീബിയന്‍ മണ്ണ് പോലെയാണ് ഇവിടം. സാന്‍ യുവാനില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. കൊമ്പാറ്റെ ബീച്ച് അടക്കം പ്രശസ്തമാണ് ഇവിടെ. ബീച്ച് റിസോര്‍ട്ടുകളും ഇവിടെ ലഭ്യമാണ്.


Click it and Unblock the Notifications