Home / Photos
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
By Vaisakhan MK
കുളിര് കോരുന്ന ഇടത്തിലേക്കുള്ള യാത്ര ആരും ഇഷ്ടപ്പെടുന്നതാണ്. കാരണം മികച്ച ഫോട്ടോകള്‍ എടുക്കാനും, ട്രിക്കിങ്ങിനുമെല്ലാം ബെസ്റ്റാണ് ഇത്തരം സ്ഥലങ്ങള്‍. യൂറോപ്പിനോട് കിടപിടിക്കുന്ന ധാരാളം സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ തന്നെയുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ഹിമാചലില്‍ പോയി മണാലി കണ്ടിട്ടില്ലെങ്കില്‍ എന്ത് കാര്യം അല്ലേ. റോഹത് ചുരം ഇവിടെ കാണേണ്ട ഒന്നാണ്. ധാരാളം റൈഡുകള്‍ മണാലിയില്‍ ലഭ്യമാണ്. കാഴ്ച്ചകള്‍ ഏറെയുണ്ട് മണാലിയില്‍.
2/5
Photo Credit: twitter
Share
ഹിമാചല്‍ പ്രദേശിലെ ഷിംല-കുഫ്രി ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ്. ഉത്തരേന്ത്യയിലെ പോപ്പുലര്‍ ഡെസ്റ്റിനേഷനാണിത്. മഞ്ഞിനാല്‍ പുതഞ്ഞ കാടുകള്‍ ഇവിടെ പ്രത്യേകതയാണ്. ചൂടുള്ള ചായയും, മികച്ച റെസ്റ്റോറന്റുകളും ഇവിടത്തെ കാഴ്ച്ചകളില്‍ പ്രധാനപ്പെട്ടവയാണ്.
3/5
Photo Credit: twitter
Share
പഹല്‍ഗാമും ഗുല്‍മാര്‍ഗും കശ്മീരിന്റെ സൗന്ദര്യ ഭൂമികയാണ്. സ്കീയിംഗാണ് ഇവിടെ സന്ദര്‍ശകര്‍ക്കുള്ള പ്രധാന ആക്ടിവിറ്റി. മഞ്ഞുവീഴ്ച്ച ഏറ്റവും നന്നായി ഇവിടെ ആസ്വദിക്കാം. ക്ലബ് പാര്‍ക്ക്, ആരു വില്ലേജ്, ലി്ഡ്ഡര് വാലി ബേതാബ് വാലി, അപഹര്വത് കൊടുമുടി, എന്നിവ ഇവിടെ ഉറപ്പായും കണ്ടിരിക്കണം
4/5
Photo Credit: twitter
Share
ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ അതുപോലെ സ്വപ്ന ഭൂമിയാണ്. നൈനി നദിയുടെ ഭൂമിയാണിത്. മികച്ചൊരു ഹില്‍ സ്റ്റേഷനാണിത്. ദില്ലിയില്‍ നിന്ന് മണിക്കൂറുകള്‍ കൊണ്ട് ഇവിടെയെത്താം. റാണികേത്, മുന്‍സിയാരി, എന്നിവ അതുപോലെ ഇവിടെ സന്ദര്‍ശിക്കാം. ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണിത്.
5/5
Photo Credit: twitter
Share
സിക്കിമിലെ സുലുക്ക് അതുപോലൊരു മനോഹരമായ ഇടമാണ്. മഞ്ഞുകാല ഡെസ്റ്റിനേഷനായിട്ടാണ് ഇവ അറിയപ്പെടുന്നത്. സില്‍ക്ക് റൂട്ടിലേക്കുള്ള പ്രധാന പാതയാണിത്. 32 ഹെയര്‍പിന്‍ വളവുകളാണ് ഇവിടെയുള്ളത്. അതിമനോഹരം എന്ന് ഇതിനെ വിശേഷിപ്പിക്കാം.


Click it and Unblock the Notifications