Home / Photos
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍
By Vaisakhan MK
പൂക്കളൊക്കെ പൂത്തുലഞ്ഞ് നില്ക്കുന്ന ഒരു സ്വപ്ന പൂങ്കാവനം നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടോ? എങ്കില്‍ മറക്കാതെ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുക. വസന്തത്തിലും മഞ്ഞുപൊഴിയുന്ന ചില രാജ്യങ്ങളുണ്ട്. യാത്ര അവിടേക്കാവട്ടെ. ആ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: twitter
Share
ചിലിയിലെ സാന്റിയാഗോ ലോകപ്രശസ്തമാണ്. സെന്‍ട്രല്‍ വാലി മേഖലയിലാണ് സാന്റിയാഗോ സ്ഥിതി ചെയ്യുന്നത. ചിലിയില്‍ മഞ്ഞുപെയ്യുന്നത് തന്നെ അപൂര്‍വ കാഴ്ച്ചയാണ്. പക്ഷേ ഗ്രീഷ്മത്തില്‍ അതും ഇവിടെ കാണാം. ആന്‍ഡസ് മലനിരകളാണ് ചുറ്റപ്പെട്ടതാണ് ഇതിന് കാരണം.
2/6
Photo Credit: twitter
Share
കാലിഫോര്‍ണിയയിലെ ട്രക്കിയാണ് മറ്റൊരു കേന്ദ്രം. സുന്ദരമായ ടൗണാണിത്. സിയേര നെവാ മലനിരകളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുകയാണ് ട്രക്കി. ഇവിടെ ഏത് നിമിഷവും കാലാവസ്ഥ മാറും. അതാണ് മഞ്ഞുവീഴ്ച്ച വസന്തകാലത്ത് അനുഭവപ്പെടാന്‍ കാരണം.
3/6
Photo Credit: twitter
Share
ഓസ്ട്രിയയിലെ ടൈറോള്‍ പിക്ച്ചര്‍ എടുക്കാന്‍ പറ്റിയ ലൊക്കേഷനാണ്. ഓസ്ട്രിയയുടെ പശ്ചിമ മേഖലയാണിത്. ആല്ഫൈന് ഗ്രാമങ്ങള്‍, സ്കീ റിസോര്‍ട്ടുകള്‍ എന്നിവ സന്ദര്‍ശിക്കണം. ടൈറോളില്‍ വസന്തകാലത്ത് മഞ്ഞുപൊഴിയുന്നതും അപൂര്‍വ കാഴ്ച്ചയാണ്.
4/6
Photo Credit: twitter
Share
വാഷിംഗ്ടണിലെ മൗണ്ട് റെയ്നിയര്‍ അതുപോലെ സുന്ദരമായ സ്ഥലമാണിത്. ഗ്രീഷ്മ കാലത്ത് സുന്ദരമായ മഞ്ഞുപൊഴിയുന്നതും നിങ്ങള്‍ക്ക് റെയ്നിയറില്‍ കാണാം. സമുദ്രനിരപ്പില്‍ നിന്ന് 14000 അടി ഉയരത്തിലാണ് മൗണ്ട് റെയ്നിയര്‍ സ്ഥിതി ചെയ്യുന്നത്.
5/6
Photo Credit: twitter
Share
ഓസ്ട്രേലിയയിലെ വിക്ടോറിയ ഒരു സ്വപ്ന ഭൂമിയാണ്. ഇവിടെ വസന്തകാലത്ത് മഞ്ഞുപെയ്യുന്നത് കാണാം. ആല്ഫൈന് മേഖലയിലാണ് ഈ അത്ഭുതകാഴ്ച്ചയുണ്ടാവുക. മൗണ്ട് ബുള്ളര്‍, ഫോള്‍, ക്രീക്ക്, മൗണ്ട് ഹോഥം, എന്നിവ മറക്കാതെ സന്ദര്‍ശിക്കുക.
6/6
Photo Credit: twitter
Share
സ്വീഡിനെ റിക്സ്ഗ്രാന്സന് വാക്കുകളാല്‍ വിവരിക്കാനാവാത്ത നാടാണ്. ഇതൊരു ചെറിയ സ്കീ റിസോര്‍ട്ടാണ്. നോര്‍വെ അതിര്ക്കടുത്താണ് റിക്സ്ഗ്രാന്സന് സ്ഥിതി ചെയ്യുന്നത്. അര്‍ധ രാത്രി സ്ക്രീയിംഗ് സാധ്യമാകുന്ന ഇടമാണിത്. മിഡ്നൈറ്റ് സണ്‍ എന്ന പ്രതിഭാസമാണ് കാരണം. വേനല്‍കാലത്ത് അത് ദൃശ്യമാകും. വസന്തകാലത്ത് അത് മഞ്ഞുവീഴ്ച്ചയിലേക്ക് മാറും.


Click it and Unblock the Notifications