Home / Photos
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍
By Vaisakhan MK
പൂക്കളൊക്കെ പൂത്തുലഞ്ഞ് നില്ക്കുന്ന സമയത്ത് ഒരു യാത്ര പോയാല്‍ നന്നായിരിക്കും. ഒരു റൊമാന്റിക് ട്രിപ്പിന് പറ്റിയ സമയമാണിത്. അങ്ങനെയുള്ള ഡെസ്റ്റിനേഷനുകള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. അത്തരമൊരു ഡ്രീം യാത്രയ്ക്ക് ഈ സ്ഥലങ്ങള്‍ മറക്കാതെ പോയിരിക്കണം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Ladakh Tourism twitter
Share
ലഡാക്കിലെ ആപ്രിക്കോട്ട് ഉത്സവം അതുപോലെ ദൃശ്യ വിസ്മയമാണ്. ഏപ്രില്‍ മാസത്തിലാണ് ഈ കാഴ്ച്ച കാണാനാവുക. ഇവിടെയുള്ള അന്തരീക്ഷത്തെ മറ്റൊരു തരത്തില്‍ ഇവ പൂത്താല്‍ കാണാനാവും. ഒപ്പം ധാരാളം സാംസ്കാരിക നൃത്ത പ്രകടനങ്ങളും ഈ ഉത്സവത്തിന്റെ സമയത്ത് കാണാം.
2/6
Photo Credit: himachal pradesh tourism twitter
Share
പൂക്കളുടെ ഒരു കാഴ്ച്ച തന്നെ ഹിമാലയത്തില്‍ കാണാനുണ്ട്. റോഡോഡെന്ട്രന് പൂക്കളാണ് ഇവിടെ ഗ്രീഷ്മ കാലത്ത് കാണേണ്ട കാഴ്ച്ച. ഏപ്രില്‍ മാസത്തില്‍ മൊത്തമായി ഇത് കാണാം. ചുവന്ന നിറത്തിലുള്ള പുഷ്പങ്ങളാണിത്. മാര്‍ച്ചിലാണ് ഇവ പുഷ്പിക്കുക. മാര്‍ച്ച് മുതല്‍ ഏപ്രില്‍ അവസാനം വരെ ഇതിനെ കാണാനാവും.
3/6
Photo Credit: nagaland tourism twitter
Share
കോന്യാക് നാഗന്മാരുടെ ഗ്രീഷ്മ കാല ഉത്സവമാണ് കാണാന്‍ അടുത്തതായി ഉള്ളത്. നാഗാലാന്‍ഡിലെ പ്രധാന കാഴ്ച്ചയാണ്. ഏപ്രില്‍ മാസത്തിലാണിത് നടക്കുന്നത്. നാഗാ ഹില്‍സിന്റെ മാജിക്കും ഈ സമയം ദര്‍ശിക്കാം. ഈ ആഘോഷം സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതാണ്. ഡാന്‍സും, പാട്ടുകളും ഇതിനൊപ്പം കാണാം
4/6
Photo Credit: Backwater Routes twitter
Share
കുമരകത്തെ കായലില്‍ കയാക്കിംഗിന് പോകാന്‍ ഗ്രീഷ്മം മികച്ച കാലയളവാണ്. ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ പതിമൂന്നാമത് ഇടംപിടിച്ച സ്ഥലമാണിത്. കയാക്കിംഗ്, കനോയിംഗ്, ബോട്ട് സവാരി അങ്ങനെ ധാരാളം കാര്യങ്ങള്‍ ഇവിടെ ചെയ്യാനാവും. വേമ്പനാട്ട് കായലില്‍ പക്ഷിനിരീക്ഷണം അടക്കമുള്ളവയും സാധ്യമാകും.
5/6
Photo Credit: Meghalaya Tourism twitter
Share
മേഘാലയിലെ കാസി ഹില്‍സ് ഉറപ്പായും സന്ദര്‍ശിക്കണം. ഇവിടെ ഷാദ് സുക്ക് മിന്സിം നൃത്തം കാണാന്‍ സാധിക്കും. ഇത് ദൈവത്തോടുള്ള അവരുടെ നന്ദി പ്രകടനമാണ്. മികച്ച വിളവെടുപ്പ് തന്നെ അനുഗ്രഹിച്ചതിനാണ് നന്ദി പയുന്നത്. ഏപ്രിലിലാണ് പ്രകൃതിയോടുള്ള അവരുടെ സ്നേഹത്തിന്റെ ആഘോഷം നടക്കുന്നത്.
6/6
Photo Credit: Kochi-Muziris Biennale twitter
Share
കൊച്ചിയില്‍ കാണാന്‍ കാഴ്ച്ചകള്‍ ധാരാളമുണ്ട്. ബിനാലെ അവസാനിക്കും മുമ്പ് അങ്ങോട്ട് വിടുന്നതാണ് നല്ലത്. ഇന്ത്യയിലെ തന്നെ അപൂര്‍വമായ കാഴ്ച്ചയാണ് കൊച്ചിയിലെ ബിനാലെ. ഇത് നാല് വര്‍ഷത്തെ ഇടവേളയിലാണ് നടക്കുന്നത്. നാല് മാസത്തെ ഉത്സവമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഏപ്രില്‍ പത്ത് വരെ ഇവിടെ ബിനാലെ കാണാം. ഫോര്‍ട്ട് കൊച്ചിയുടെ സൗന്ദര്യവും ആസ്വദിക്കാം.


Click it and Unblock the Notifications