Home / Photos
വാലന്റൈന്‍സ് ദിനത്തില്‍ ഒന്ന് പ്രണയിച്ചാലോ, ഈ യാത്ര ഒഴിവാക്കരുത്, പോയാല്‍ കളറാകും
By Vaisakhan MK
യാത്ര ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇത്തവണ യാത്ര പങ്കാളിക്കൊപ്പം ആയാലോ. വാലന്റൈന്‍സ് ദിനമാണ് വരാന്‍ പോകുന്നത്. ഒരു യാത്രയ്ക്ക് പറ്റിയ സമയമാണ്. അതിന് പറ്റിയ സ്പോട്ടുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
യാത്ര പോകുന്നെങ്കില്‍ മധ്യപ്രദേശിലെ ഓര്‍ച്ചയിലേക്ക് പോകണം. മനോഹരമായ ഡെസ്റ്റിനേഷനാണിത്. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇവിടെ നിറഞ്ഞ് നില്‍ക്കുകയാണ്. അതും 16, 17 നൂറ്റാണ്ടിലെ ശേഷിപ്പുകളാണ്.
2/5
Photo Credit: twitter
Share
മഹാരാഷ്ട്രയിലെ തഡോബ നാഷണല്‍ പാര്‍ക്ക് കാണേണ്ടുന്ന ഒന്നാണ്. കടുവകളുടെ സങ്കേതമാണിത്. ജംഗിള്‍ സഫാരിയും ഇവിടത്തെ പ്രത്യേകതയാണ്. ഒരു ഓഫ് ബീറ്റ് യാത്രയ്ക്കും തഡോബ പാര്‍ക്ക് മികച്ചതാണ്.
3/5
Photo Credit: twitter
Share
അരുണാചല്‍ പ്രദേശിലെ സിറോ അധികമാരും എക്സ്പ്ലോര്‍ ചെയ്യാത്ത സ്ഥലമാണ്. മഞ്ഞുമൂടിയ കാടുകളും പച്ചപ്പുമാണ് സീറോയുടെ പ്രത്യേക. അടുത്തിടെ ബോളിവുഡ് ചിത്രം ബേഡിയയില്‍ സീറോ ഇടംപിടിച്ചിരുന്നു. അതോടെ കൂടുതല്‍ പ്രശസ്തമാവുകയും ചെയ്തു.
4/5
Photo Credit: twitter
Share
നമ്മുടെ കേരളമില്ലാതെ എന്ത് പ്രണയം അല്ലേ. എങ്കില്‍ വേഗം പൂവാറിലേക്ക് വിട്ടോളൂ. ചെറിയൊരു തീരപ്രദേശ ടൗണാണിത്. പ്രധാനമായും കായലുകളാണ് ഇവിടെയുള്ള കാഴ്ച്ചകള്‍. വാലന്റൈന്‍സ് ഡേ കളറാക്കാന്‍ ഇതാണ് ബെസ്റ്റ്
5/5
Photo Credit: twitter
Share
സിക്കിമ്മിലെ പെല്ലിങ്ങില്‍ ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല. പെല്ലിങ്ങ് സന്ദര്‍ശിക്കുന്ന ആരും അവരുടെ പ്രണയിനിയായി പോകും. ഗ്യാങ്ടോക്കിലെ ഏറ്റവും മനോഹരമായ നാടാണിത്. പ്രണയിക്കാന്‍ വീണ്ടും തോന്നുന്ന സ്ഥലമാണ് പെല്ലിങ്ങ്.


Click it and Unblock the Notifications