Home / Photos
ഇതൊക്കെ മലേഷ്യ തന്നെ; പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല; ഈ സ്ഥലങ്ങള്‍ ഉറപ്പായും കാണണം
By Vaisakhan MK
മലേഷ്യ മനോഹരമായ രാജ്യമാണ്. ആകാശം തൊടുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ മുതല്‍ പ്രകൃതി ഭംഗി തുളുമ്പുന്ന ഇടങ്ങള്‍ വരെ ഇവിടെയുണ്ട്. ഈ വര്‍ഷത്തെ മികച്ച ട്രാവല്‍ ഡെസ്റ്റിനേഷനുകളിലൊന്നാണിത്. ഒരു ട്രിപ്പടിക്കാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ക്വാലാലംപൂരിലെ അംബര ചുംബികളിലൊന്നാണ് പെട്രോനാസ് ടവര്‍. മലേഷ്യയിലെ ഏറ്റവും വലിയ ആകര്ഷങ്ങളിലൊന്നാണിത്. ഇത് ഇരട്ട ടവറുകളാണ്. 452 മീറ്റര്‍ നീളമുണ്ട്. ഈ രണ്ട് ടവറുകളും തമ്മില്‍ സ്കൈ ബ്രിഡ്ജ് വഴി ബന്ധിപ്പിച്ചിരിക്കുകയാണ്. നഗരത്തിന്റെ കാഴ്ച്ചകള്‍ ഇവിടെ വെച്ച് ഗംഭീരമായി കാണാം
2/5
Photo Credit: twitter
Share
ബതു ഗുഹകളെ മലേഷ്യയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടാണ്. പ്രകൃതി സൗന്ദര്യവും, സംസ്കാരവും ചേര്‍ന്നതാണീ ഗുഹകള്‍. ക്വാലാലംപൂരിന്റെ ദക്ഷിണ മേഖലയിലാണ് ഈ ഗുഹകള്‍ ഉള്ളത്. മനോഹരങ്ങളായ നിറങ്ങളാണ് പ്രശ്സതമാണ് ഇവിടം. ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ഹിന്ദു തീര്‍ഥാടന കേന്ദ്രമാണിത്. മുരുകനാണ് ഇവിടെയുള്ള പ്രതിഷ്ഠ.
3/5
Photo Credit: twitter
Share
മൂന്നാമതായി ആസ്വദിക്കേണ്ടത് മലേഷ്യയുടെ വൈവിധ്യമേറിയ സംസ്കാരമാണ്. മലേഷ്യക്ക് ചുറ്റും തായ്ലാന്ഡ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നിവരാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. ഒപ്പം പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് സ്വാധീനവും കോളനിവത്കരണം കൊണ്ട് ഇവിടെ ഉണ്ടായിട്ടുണ്ട്. ഇന്ത്യ, ചൈനീസ് സംസ്കാരവും മലേഷ്യയില്‍ ജനതയില്‍ ആഴത്തില്‍ പതിഞ്ഞതായി കാണാം.
4/5
Photo Credit: twitter
Share
മലേഷ്യയില്‍ പോയിട്ട് അവിടെയുള്ള ഭക്ഷണം ആസ്വദിച്ചില്ലെങ്കില്‍ എന്ത് കാര്യം. ഇന്ത്യന്‍, ചൈനീസ്, മലായ് ഭക്ഷണങ്ങള്‍ സുലഭമാണ് ഇവിടെ. മീ ഗോരെങ് മമക് ആണ് മലേഷ്യയിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണം. ഇത് മഞ്ഞ ന്യൂഡില്‍സും, ബീഫോ ചിക്കനോ ഒപ്പം ചേര്‍ത്തുണ്ടാക്കുന്നതാണ്. നാസി ലാമക്കും മറക്കാതെ കഴിക്കുക. ഇത് അരിയാഹാരമാണ്. തേങ്ങാപ്പാല്‍ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.
5/5
Photo Credit: twitter
Share
മലേഷ്യന്‍ സൗന്ദര്യത്തിന്റെ അടിസ്ഥാനം തന്നെ മലാക്ക സിറ്റിയാണ്. ഇത് ലോകപൈതൃക കേന്ദ്രമാണ്. ഇത് ചരിത്രമുറങ്ങുന്ന ചെറുപട്ടണമാണ്. പെര്നാക്കന് സംസ്കാരം ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. പല തരത്തിലുള്ള ആളുകളെ ഇവിടെ കാണാം. ഇന്ത്യക്കാരുടെ സ്വാധീനവും ഇവിടെയുണ്ട്. ഡച്ച് സ്ക്വയര്‍, മെലാക്ക സുല്‍ത്താനേറ്റ് പാലസ്, ചെങ് ഹൂന് ടെങ് ക്ഷേത്രം എന്നിവ മലാക്കയില്‍ ഉറപ്പായും കണ്ടിരിക്കണം.


Click it and Unblock the Notifications