Home / Photos
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
By Vaisakhan MK
നമ്മള് കണ്ടിട്ടില്ലാത്ത പല സ്ഥലങ്ങളും ലോകത്തുണ്ട്. ഇത് എത്ര സൗന്ദര്യമുണ്ടെന്ന് പറഞ്ഞാലും, അവിടേക്ക് യാത്ര ചെയ്താല്‍ മാത്രമേ അതിന്റെ സൗന്ദര്യം മനസ്സിലാകൂ. അത്തരത്തില്‍ നിങ്ങള്‍ പോകേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
പോര്‍ച്ചുഗലിലെ പെന പാലസിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സിന്ത്ര മലനിരകളുടെ മുകളിലാണ് ഈ കൊട്ടാരമുള്ളത്. 19ാം നൂറ്റാണ്ടിലെ മനോഹര കൊട്ടാരങ്ങളിലൊന്നാണിത്. മനോഹരമായ കാഴ്ച്ചകള്‍ക്കും, ഫോട്ടോയെടുക്കാനും പെന പാലസ് ബെസ്റ്റാണ്. ഇതിന് ചുറ്റും 200 ഹെക്ടറില്‍ പാര്‍ക്കുമുണ്ട്. അവിടെയാണ് സ്വര്‍ഗ തുല്യമായ കാഴ്ച്ചകള്‍ ഉള്ളത്.
2/5
Photo Credit: twitter
Share
ഇറ്റലിയിലെ വില്ല റുഫോലോ, നിങ്ങള്‍ വിചാരിക്കുന്നത പോലെയേ അല്ല. ഒരുപാട് സൗന്ദര്യം ഈ കൊച്ചുപട്ടണത്തിനുണ്ട്. സംഗീതവും, കലയും ചേര്‍ന്നുള്ള നഗരമാണിത്. മനോഹരമായ പൂന്തോട്ടം, സമുദ്രത്തിനാല് ചുറ്റപ്പെട്ട് നില്‍ക്കുകയാണ് റുഫോലോയില്. യാത്ര പോയാല്‍ ഞെട്ടുന്ന പട്ടണമാണിത്.
3/5
Photo Credit: twitter
Share
ഗ്രീസിലെ എഗ്രെമ്നി ബീച്ചാണ് മറ്റൊരു സ്വര്‍ഗലോകം. ലെഫ്കാഡ ദ്വീപിലാണ് ഈ ബീച്ചുള്ളത്. നീല നിറത്തിലുള്ള ജലമാണ് ഇവിടെ പ്രധാന ആകര്‍ഷണം. ചുറ്റും മലനിരകളും കാണാന്‍ സാധിക്കും. മൗണ്ടന്‍ വ്യൂവിന് പറ്റിയ സ്ഥലങ്ങള്‍ ഇവിടെയുണ്ട്.
4/5
Photo Credit: twitter
Share
ബെല്‍ജിയത്തിലെ ബ്രൂഗസ് ഒരു മിഠായി പൊതി പോലെയാണ്. അത്രയ്ക്ക് കളര്‍ഫുളാണ് ഈ ഡെസ്റ്റിനേഷന്‍. ഫോട്ടോ എടുക്കാന്‍ ഓരോ നിമിഷവും നിങ്ങള്‍ ആഗ്രഹിക്കും. സിനിമ സെറ്റ് പോലെയാണ് ഈ നഗരം. കനാലുകളും, ഇടവഴികളും നിറഞഞിരിക്കുകയാണ് ഇവിടെ. നിര്‍ബന്ധമായും ഇവിടം സന്ദര്‍ശിച്ചിരിക്കണം.
5/5
Photo Credit: twitter
Share
മോണ്ടിനെഗ്രോയിലെ അവര്‍ ലേഡി ഓഫ് ദ റോക്സ് ഭൂമിയിലെ സ്വര്‍ഗമായി തന്നെ വിശേഷിപ്പിക്കാം. ഇതൊരു കൃത്രിമ ദ്വീപാണ്. പാറകളാല്‍ നിര്‍മിക്കപ്പെട്ടതാണ് ഈ ദ്വീപ്. ഇവിടെ റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയിലായിരുന്നു.


Click it and Unblock the Notifications