Home / Photos
സൂര്യന് ഇവിടെ അസ്തമിക്കുകയേ ഇല്ല, യാത്രയ്ക്കാണെങ്കില്‍ റെഡിയായിക്കോളൂ
By Vaisakhan MK
സൂര്യനസ്തമിക്കാത്ത നാടുകളില്‍ പോയിട്ടുണ്ടോ, എങ്കില്‍ ഉറപ്പായും പോയിരിക്കണം. ഇതൊക്കെ ഭൂമിയില്‍ തന്നൊണോ എന്ന് തോന്നിപ്പിക്കുന്ന സ്ഥലങ്ങളാണിത്. നിങ്ങള്‍ നല്ലൊരു യാത്രാ പ്രേമിയാണെങ്കില്‍ ഈ സ്ഥലങ്ങള്‍ മിസ് ചെയ്യാതിരിക്കുക.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
നോര്‍വേയിലെ ഹാമ്മര്ഫെസ്റ്റ്് കാണേണ്ടുന്ന നഗരം തന്നെയാണ്. യുനെസ്കോ ലോകപൈതൃക കേന്ദ്രമാണ് ഈ നഗരം. അര്‍ധരാത്രി 12.43നാണ് ഇവിടെ സൂര്യന് അസ്മതിക്കുക. പക്ഷേ 40 മിനുട്ട് കഴിഞ്ഞാല്‍ വീണ്ടും സൂര്യന് ഉദിച്ചുയരും
2/5
Photo Credit: twitter
Share
കാനഡയിലെ നുനാവുട്ട് സൂര്യനസ്തമിക്കാത്ത നഗരമാണ്. തുടര്‍ച്ചയായി രണ്ട് മാസം വരെ ഇവിടെ സൂര്യനസ്തമിക്കാതെ നില്ക്കും. അതേസമയം മഞ്ഞുകാലത്ത് തുടര്‍ച്ചായ ഒരു മാസം നുനാവുട്ട് സമ്പൂര്‍ണമായി ഇരുട്ടിലായിരിക്കും
3/5
Photo Credit: twitter
Share
റഷ്യയിലെ സെയിന്റ് പീറ്റേഴ്സ്ബര്‍ഗ് ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ്. മഹാരഥന്മാര് അധിവസിച്ച നാടാണിത്. ഒന്നര മാസത്തോളം ഇവിടെ സൂര്യന് അസ്തമിക്കില്ല.
4/5
Photo Credit: twitter
Share
അലാസ്കയിലെ ബാരോ അതുപോലൊരു പ്രദേശമാണ്. ഇവിടെ മെയ് അവസാനം മുതല്‍ ജൂലായ് വരെ സൂര്യന് അസ്തമിക്കാറില്ല. എന്നാല്‍ നവംബര്‍ മാസം നേരെ വിപരീതമാണ്. ആ സമയം മുഴുവന്‍ ഇരുട്ടിലായിരിക്കും. പ്രത്യേകിച്ച് മഞ്ഞുകാലത്താണ് ഈ സാഹചര്യമുണ്ടാവുക.
5/5
Photo Credit: twitter
Share
സ്വീഡനിലെ കിരുണ അതുപോലുള്ള ഒരു നഗരമാണ്. ഇവിടെ നൂറ് ദിവസം വരെ തുടര്‍ച്ചയായി സൂര്യന് അസ്തമിക്കാതെ നില്ക്കും. ദിവസം മുഴുവന്‍ പകല്‍ ആയിരിക്കും ഇവിടെ എന്ന് ചരുക്കും. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള നൂറ് ദിനങ്ങളാണ് ഇവിടെ സൂര്യന് അസ്തമിക്കാതെ നില്ക്കുക.


Click it and Unblock the Notifications