Home / Photos
ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍
By Vaisakhan MK
യാത്ര പോകാന്‍ ഇഷ്ടപ്പെടാത്ത സ്ഥലങ്ങള്‍ ഭൂമിയിലുണ്ടോ? ഒരുപാടുണ്ട് അല്ലേ. അങ്ങനെ കുറച്ച് സ്ഥലങ്ങള്‍ ഇന്ത്യയിലുമുണ്ട്. ഇവിടേക്കുള്ള യാത്രകള്‍ കുറച്ച് റിസ്കാണ്. അതിലുപരി നമ്മളെ ഭയപ്പെടുത്തുന്നതുമാണ്. അത്തരം സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: twitter
Share
ലഡാക്കിലെ കര്‍ദൂങ് ലാ അതുപോലെ ഒരു മേഖലയാണ്. ധൈര്യമേറെ വേണം ഇവിടേക്ക് യാത്ര ചെയ്യാന്‍. ഇവിടെ താപനില മൈനസ് 40 ഡിഗ്രി വരെ ഉയരാം. ഏത് സമയവും ഹിമക്കാറ്റ് ഉണ്ടാവാം. ഡ്രൈവ് ചെയ്യുക അത്യന്തം അപകടകരമാണ്. പരമാവധി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
2/6
Photo Credit: twitter
Share
കശ്മീരിലെ ഡ്രാസ് അതുപോലെ അപൂര്‍വമായ ഒരിടമാണ്. ലഡാക്കിലേക്കുള്ള പ്രവേശന കവാടമായിട്ടാണ് ഇതിനെ കാണുന്നത്. ലോകത്ത് തന്നെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ ഇടങ്ങളിലൊന്നാണിത്. മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്താറുണ്ട്. മൈനസ് 60 ഡിഗ്രി വരെ എത്തിയ സമയവുമുണ്ട്. അതുകൊണ്ട് യാത്ര സൂക്ഷിച്ച് വേണം.
3/6
Photo Credit: twitter
Share
തമിഴ്നാട്ടിലെ കൊല്ലി ഹില്‍ റോഡ് അതുപോലൊരു മനോഹര പാതയാണ്. കഠിനഹൃദയമുള്ളവര് മാത്രം ഇങ്ങോട്ട് പോയാല്‍ മതി. മലനിരകളിലേക്കുള്ള റോഡാണിത്. 70 ഹെയര്‍പിന്‍ വളവുകളാണ് ഇവിടെയുള്ളത്. ഭയപ്പെടുത്തുന്ന ഒരു ഐതിഹ്യവും ഇവിടെയുണ്ട്. ഒരു അജ്ഞാത സ്ത്രീ യാത്രക്കാരെ ആകര്‍ഷിച്ച്, കൊലപ്പെടുത്തുമെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. യാത്ര സ്വന്തം ഇഷ്ടത്തിന് മാത്രം നടത്തുക. ഭയമുണ്ടെങ്കില്‍ ഒഴിവാക്കുക.
4/6
Photo Credit: twitter
Share
രാജസ്ഥാനിലെ കുല്‍ദാര, മുമ്പ് ധാരാളം ജനങ്ങളുള്ള സ്ഥലമായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. രാത്രി ഇവിടെ നിന്ന് പലരും എങ്ങോട്ടെങ്കിലും പോകും. പിന്നീട് തിരിച്ചുവരില്ല. ഇവരുടെ വീടുകള്‍ അതേ സ്ഥലത്തുണ്ടാവും. ഇതൊരു ശപിക്കപ്പെട്ട സ്ഥലമാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഇവിടെ എത്തുന്നവര്‍ ഭയപ്പെടാന്‍ റെഡിയായി വേണം വരാന്‍. ഇവിടേക്ക് പകല്‍ മാത്രമേ വരാനാവൂ. അതും സ്വന്തം റിസ്കില്‍ മാത്രം വരിക.
5/6
Photo Credit: twitter
Share
ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകം തലയോട്ടികളുടെ തടാകമായിട്ടാണ് അറിയപ്പെടുന്നത്. ചമോലി ജില്ലയിലാണ് ഈ അജ്ഞാത തടാകമുള്ളത്. ചുറ്റും ഘോരവനമാണ്. വേനല്‍ കാലത്ത് നൂറുകണക്കിന് തലയോട്ടികള്‍ ഇതില്‍ പ്രത്യക്ഷപ്പെടും. അങ്ങനെയാണ് ആ പേര് കിട്ടിയത്. അതുകൊണ്ട് ഭയപ്പെടാനുള്ള സാധ്യത ഏറെയാണ്.
6/6
Photo Credit: twitter
Share
ഗുജറാത്തിലെ ഡ്യൂമാസ് ബീച്ചിനെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാന്‍ വഴിയില്ല. ഇവിടെ ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള മണലാണ് ഉള്ളത്. ഇവിടെ രാത്രി കാലങ്ങളില്‍ സന്ദര്‍ശിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. പ്രേതബാധയുണ്ടെന്നാണ് വിശ്വാസം. ആളുകളെ ഈ ബീച്ചില്‍ നിന്ന് കാണാതാവാറുണ്ട്. ഇതേ തുടര്‍ന്ന് ഇവിടെ കര്‍ശന നിയന്ത്രണങ്ങളുണ്ട്.


Click it and Unblock the Notifications