Home / Photos
Travel Tips: സോളോ യാത്ര ഇഷ്ടപ്പെടുന്ന സ്ത്രീകളാണോ: എങ്കില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍
By Ajmal MK
സമീപ വർഷങ്ങളില്‍ സ്ത്രീകളായ സോളോ യാത്രികരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒറ്റക്കുള്ള യാത്രകള്‍ നിരവധി വെല്ലുകളിലും നമ്മുടെ സമൂഹം ഒരു സ്ത്രീക്ക് മുമ്പില്‍ വെക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് സ്ത്രീകളായ യാത്രികർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pixabay
Share
1. നേരത്തെ പ്ലാന്‍ ചെയ്യുക
തനിച്ചുള്ള യാത്രകളില്‍ നിരവധി ഗുണങ്ങളുണ്ടെങ്കിലും, കുറച്ച് അടിസ്ഥാനകാര്യങ്ങൾ നേരത്തെ തന്നെ തയ്യാറാക്കിയിരിക്കണം. ഗതാഗത രീതി എന്താണ്? രാത്രിയിൽ റോഡുകളിൽ എത്ര തിരക്കാണ്? നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ നിങ്ങളുടെ താമസസ്ഥലം എത്ര അകലെയാണ്? എന്നിവയൊക്കെ മുന്‍കൂട്ടി അറിയുന്നത് നല്ലതാണ്.
2/8
Photo Credit: pixabay
Share
2. കാരി-ഓൺസ്
ശല്യക്കാരെ നേരിടാന്‍ കുരുമുളക് സ്പ്രേ കരുതാം. പരമാവധി പൊതു വിശ്രമമുറികളിൽ ഉപയോഗിക്കുക. എല്ലായിടത്തും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാനും ശ്രമിക്കുക.
3/8
Photo Credit: pixabay
Share
നിങ്ങള്‍ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരാണെങ്കിലും എല്ലായ്പ്പോവും കുറച്ച് പണം കയ്യില്‍ സൂക്ഷിക്കുക. പോകുന്ന സ്ഥലത്തെക്കുറിച്ച് രണ്ടാമത് ഒരാളെക്കൂടി അറിയിക്കുന്നതും നല്ലതാണ്.
4/8
Photo Credit: pixabay
Share
3. സാഹസികത
അഡ്വഞ്ചർ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ സുരക്ഷയുടേയും അവരുടെ വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ എല്ലായ്പ്പോഴും നിങ്ങളുടെ ശ്രദ്ധാലുവായിരിക്കണം.
5/8
Photo Credit: pixabay
Share
അവരുടെ ലൈസന്‍സ്, പ്രവർത്തനങ്ങളുടെ കാലാവധി, സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുക എന്നിവയൊന്നും നിസ്സാരമായി കാണേണ്ട ഒരു കാര്യമല്ല.
6/8
Photo Credit: pixabay
Share
4. താമസസൗകര്യം
ചെറിയ വിലയിലുള്ള താമസ സൗകര്യങ്ങൾ നോക്കുമ്പോഴും അവയുടെ റിവ്യൂകള്‍ പരിശോധിക്കുന്നത് നല്ലതാണ്. ലൊക്കേഷൻ ഒറ്റപ്പെട്ടതും വൃത്തിക്കുറഞ്ഞതുമാണെങ്കില്, ഒറ്റയ്ക്ക് വരുന്ന സ്ത്രീ യാത്രക്കാർ അവിടെ പതിവായി വരുന്നത് കുറവായിരിക്കും. ഇത് ഒഴിവാക്കി വേറെ ഓപ്ഷന് തിരഞ്ഞെടുക്കുന്നതാവും നല്ലത്.
7/8
Photo Credit: pixabay
Share
ഹോട്ടല്‍ മുറി തന്നെ വേണമെന്ന് നിർബന്ധം ഇല്ലാത്തവർക്ക് ഹോസ്റ്റല്‍ മുറികളും ഉപയോഗപ്പെടുത്താവുന്നതാണ്. കുറഞ്ഞ നിരക്കില്‍ മികച്ച സൌകര്യത്തോട് കൂടിയ ബെഡ്ഡുകള്‍ ധാരാളമായി ലഭിക്കും.
8/8
Photo Credit: pixabay
Share
5. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക
ട്രെയിന്‍ യാത്രകളിലും മറ്റും മറ്റൊരാള്‍ തരുന്ന ഭക്ഷണവും വെള്ളവും കുടിക്കാതിരിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നുള്ള ഭക്ഷണവും ഒഴിവാക്കുക.


Click it and Unblock the Notifications