Home / Photos
വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
By Vaisakhan MK
മഞ്ഞുകാലത്ത് നമ്മുടെ ശരീരം പുഷ്ടിപ്പെടുത്തേണ്ടതുണ്ട്. രോഗക്കാലമാണ് മഞ്ഞുകാലം എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ഭക്ഷണത്തില്‍ ചില ക്രമീകരണങ്ങള്‍ നാം കൊണ്ടുവരേണ്ടതുണ്ട്. ആ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ഓറഞ്ച് നല്ലൊരു വിന്റര്‍ ഫുഡാണ്. ധാരാളം പോഷകങ്ങള്‍ ഇതിലുണ്ട്. സിട്രസ് അടങ്ങിയ ഭക്ഷണമാണിത്. വിറ്റാമിന്‍ സി ധാരാളം ഇതിലുണ്ട്. മഞ്ഞുകാലത്ത് ഏറ്റവും ആവശ്യം അതാണ്. ക്യാന്‍സര്‍ വരാനുള്ള സാധ്യത ഇതിലൂടെ കുറയ്ക്കും. ചര്‍മത്തെ ഭംഗിയുള്ളതുമാക്കുമിത്.
2/5
Photo Credit: boldsky.com
Share
നമ്മുടെ സ്വന്തം ഈത്തപ്പഴമാണ് അടുത്തത്. വളരെ ആരോഗ്യപ്രദമായ പഴമാണ് കാരയ്ക്ക. അത് മസ്തിഷ്ക പ്രവര്‍ത്തനം മികച്ചതാക്കും. ബാക്ടീരിയല്‍ രോഗങ്ങള്‍ വരുന്നില്ലെന്ന് ഇവ ഉറപ്പിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം ഇവയിലുണ്ട്.
3/5
Photo Credit: boldsky.com
Share
ആപ്പിള്‍ അതുപോലെ ഏത് രോഗത്തെയും പ്രതിരോധിക്കും. നല്ലൊരു വിന്റര്‍ ഫുഡാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം ആപ്പിളുകളിലുണ്ട്. ഇവ നമ്മുടെ തലച്ചോറിനെ പ്രവര്‍ത്തനം കൃത്യമാക്കും. അല്‍ഷൈമേഴ്സ് വരാനുള്ള സാധ്യതയും കുറയും, പ്രമേഹത്തിനും മികച്ചതാണിത്.
4/5
Photo Credit: boldsky.com
Share
നമ്മുടെ പറമ്പിലൊക്കെ കിട്ടുന്ന പേരയ്ക്ക മികച്ച പഴവര്‍ഗമാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പേരയ്ക്ക കൊണ്ട് സാധിക്കും. ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും, ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇവ കഴിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ കാഴ്ച്ചാ ശക്തി വര്‍ധിപ്പിക്കാനും ബെസ്റ്റാണിത്.
5/5
Photo Credit: boldsky.com
Share
സ്ട്രോബറികള്‍ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ. എന്തൊരു ടേസ്റ്റാണിതിന്. ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ ഇവ ബെസ്റ്റാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളം സ്ട്രോബറികളിലുണ്ട്. ഇത് ചര്‍മത്തെ തന്നെ സംരക്ഷിക്കും. പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും.


Click it and Unblock the Notifications