Home / Photos
എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!
By Vaisakhan MK
യൂറോപ്പിന്റെ സൗന്ദര്യവും, പശ്ചിമേഷ്യയുടെ സംസ്കാരവും തുളുമ്പി നില്ക്കുന്ന രാജ്യമാണ് തുര്‍ക്കി. ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നുന്ന നിരവധി സ്ഥലങ്ങള്‍ തുര്‍ക്കിയിലുണ്ട്. മികച്ച ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഉറപ്പായും യാത്രയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
തുര്‍ക്കിയിലെ ഏറ്റവും നഗരമാണ് ഇസ്താംബൂള്‍. ചരിത്രവും, സംസ്കാരവും ഉറങ്ങുന്ന മനോഹരമായ നഗരമാണിത്. ഹാഗിയ സോഫിയ, ബ്ലൂ മോസ്ക്, തോപ്കാപി പാലസ്, എനന്നിവ ഉറപ്പായും സന്ദര്‍ശിക്കണം. മ്യൂസിയങ്ങളും, ഗലാറ്റ ടവറും, ചോര ചര്‍ച്ചയും മിസ്സാക്കാതിരിക്കുക
2/5
Photo Credit: twitter
Share
കരിങ്കടല്‍ മേഖല തുര്‍ക്കിയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്. പച്ചപ്പേറിയ കാടുകള്‍, നല്ല കാലാവസ്ഥ. സൗന്ദര്യം തുളുമ്പുന്ന ഗ്രാമങ്ങള്‍ എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. ടീ ക്യാപിറ്റലായി അറിയപ്പെടുന്ന റീസ്, അയ്ദേര് ഗ്രാമം, കാക്കര്‍ മലനിരകള്‍ എന്നിവ ഉറപ്പായും സന്ദര്‍ശിക്കണം
3/5
Photo Credit: twitter
Share
എഫസസിനെ കുറിച്ച് അധികം കേള്‍ക്കാന്‍ സാധ്യതയില്ല. ഇതൊരു പുരാതന തുര്‍ക്കി നഗരമാണ്. ഇത് മുമ്പ് സുപ്രധാന നഗരങ്ങളിലൊന്നായിരുന്നു. ഇന്നത് മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ചരിത്രാതീകാല ശേഷിപ്പുകള്‍ ഇപ്പോഴും എഫസസിലുണ്ട്. മഞ്ഞുകാലത്താണ് ഇവിടെ സന്ദര്‍ശിക്കേണ്ടത്. ആര്‍ട്ടമിസ് ക്ഷേത്രം, ഹാദ്രിയാന്‍ ക്ഷേത്രം, മാര്‍ബിള്‍ സ്ട്രീററ് എന്നിവയെല്ലാം ഇവിടെ കാണാനുണ്ട്.
4/5
Photo Credit: twitter
Share
തുര്‍ക്കിയുടെ ദക്ഷിണ പശ്ചിമ നഗരമാണ് ബോദ്രം. എയ്ഗന്‍ കടലുമായി അതിര്‍ത്തി പങ്കിടുന്നുണ്ട് ഈ പട്ടണം. മനോഹരമായ ബീച്ചുകള്‍ക്ക് പേരുകേട്ട കോസ്റ്റല്‍ നഗരമാണ് ബോദ്രം. നൈറ്റ്ലൈഫും ഇവിടെ അടിപൊളിയാണ്. തുര്‍ക്കിയിലെ ഗംഭീര കോട്ടകള്‍ ഇവിടെയുണ്ട്. ബോദ്രം മറീന, ബോദ്രം മ്യൂസിയം, ബോദ്രം ബീച്ച് എന്നിവ ഉറപ്പായും സന്ദര്‍ശിക്കണം
5/5
Photo Credit: twitter
Share
കപ്പാഡോഷ്യ തുര്‍ക്കിയിലെ മഞ്ഞുകാല സഞ്ചാര കേന്ദ്രമാണ്. അത്രയേറെ മനോഹരമായ ഇടങ്ങളാണ് ഇവിടെയുള്ളത്. ഹോട്ട് ബലൂണ്‍ റൈഡുകളും കാണാന്‍ സാധിക്കും. മഞ്ഞിനാല്‍ പുതഞ്ഞ് നില്‍ക്കുകയാണ് ഇവിടം. അണ്ടര്‍ഗ്രൗണ്ട് സിറ്റികള്‍, എയര്‍ മ്യൂസിയങ്ങള്‍, ഉച്ചിസാര്‍ കൊട്ടാരം, ഇഹ്ലാര വാലി, എന്നിവയൊക്കെ മറക്കാതെ സന്ദര്‍ശിക്കുക.


Click it and Unblock the Notifications