Home / Photos
ഭീതി വിതച്ച് യുക്രെയിൻ - റഷ്യ സംഘർഷം, നടുക്കുന്ന ചിത്രങ്ങൾ, ആശങ്കയോടെ ലോകം
By Swaroop TK
ഭീതി വിതച്ച് യുക്രെയിൻ - റഷ്യ സംഘർഷം, നടുക്കുന്ന ചിത്രങ്ങൾ, ആശങ്കയോടെ ലോകം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: News
Share
റഷ്യയ്ക്ക് ഒരിക്കലും യുക്രൈനെ അധീനതയില്‍ വെക്കണമെന്ന് ആഗ്രഹമില്ല. അവരെ അസൈനികവത്കരിക്കാനാണ് ശ്രമമെന്നും പുടിന് പറഞ്ഞു.
2/15
Photo Credit: News
Share
അതേസമയം യുക്രൈന് യുഎന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. യുഎസ്സും നാറ്റോയും ഈ വിഷയത്തില്‍ ഇടപെടാല്‍ യൂറോപ്പ് യുദ്ധക്കളമാകുമെന്ന് ഉറപ്പാണ്. യുക്രൈകന് നഗരം ക്രമറ്റോക്സില് വ്യോമാക്രമം ഉണ്ടായിരിക്കുകയാണ്.
3/15
Photo Credit: News
Share
ഡോണ്‍ബാസിലേക്ക് പ്രവേശിക്കാന്‍ റഷ്യന്‍ സൈനികരോട് നിര്‍ദേശിച്ചിരിക്കുകയാണ് പുടിന്. ഇതാണ് യുക്രൈനിലെ വിമത മേഖല. യുക്രൈന് സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണെന്ന് പുടിന് വ്യക്തമാക്കി.
4/15
Photo Credit: News
Share
ശക്തമായ സ്ഫോടനമാണ് നടന്നിരിക്കുന്നത്.
5/15
Photo Credit: News
Share
യുക്രൈന് നവ നാസികളെയാണ് പിന്തുണയ്ക്കുന്നതെന്ന് പുടിന് ആരോപിച്ചു. ജീവിതമോ മരണോ എന്നതാണ് റഷ്യയുടെ സാഹചര്യമെന്നും പുടിന് പറഞ്ഞു.
6/15
Photo Credit: News
Share
കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ ആക്രമണത്തിന്റെ ഭാഗമാണ് ഇതെന്ന് സൂചനയുണ്ട്.
7/15
Photo Credit: News
Share
ഇടപെട്ടാല്‍ ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനെ അസൈനികവത്കരിക്കാനാണ് സൈനിക നടപടിയെന്ന് പുടിന് വിശദീകരിച്ചു. കിഴക്കന്‍ യൂറോപ്പിലെ വിമതര്‍ക്ക് വേണ്ടിയാണ് യുദ്ധമെന്നും പുടിന് പറഞ്ഞു.
8/15
Photo Credit: News
Share
രാജ്യത്തെ ടിവിയിലൂടെ അഭിസംബോധന ചെയ്താണ് പുടിന് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. നേരത്തെ യുക്രൈനെ ആ്ക്രമിക്കില്ലെന്ന നിലപാടിലായിരുന്നു റഷ്യ. ഇതിന് കടകവിരുദ്ധമായ കാര്യമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം യുക്രൈന് അതിര്‍ത്തിയിലുള്ള വിമാനത്താവളങ്ങള്‍ അടച്ചിരിക്കുകയാണ്.
9/15
Photo Credit: News
Share
കീവിലും സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. യുക്രൈന് എല്ലാ സീമകളും ലംഘിച്ചു. അതുകൊണ്ടാണ് സൈനിക നടപടിക്ക് അനുമതി നല്‍കിയതെന്നും പുടിന് പറഞ്ഞു. ലോക രാജ്യങ്ങള്‍ മുഴുവന്‍ സമാധാനത്തിനാണ് ആഹ്വാനം ചെയ്യുന്നത്.


Click it and Unblock the Notifications