bredcrumb

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

By Vaisakhan MK
| Published: Monday, November 21, 2022, 03:24 [IST]
മഞ്ഞുകാലം വരികയാണ്. ചര്‍മം ഏത് നിമിഷവും വരണ്ട് പൊട്ടുക സാധ്യമാണ്. ചര്‍മത്തിന് ഏറ്റവും പ്രശ്‌നങ്ങള്‍ നേരിടുന്നതും ഈ സമയത്താണ്. അതിനെ നേരിടാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. അലോവേറ അതിലൊന്നാണ്. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് പരിശോധിക്കാം.
Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്
1/7
ചര്‍മം വരണ്ടുണങ്ങുമ്പോള്‍ മഞ്ഞുകാലത്ത് അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അലോവേറ ജെല്ലുകള്‍. ചര്‍മത്തെ സോഫ്റ്റാക്കാനും, അതില്‍ ജലാംശത്തിന്റെ അളവ് നിലനിര്‍ത്താനും അലോവേറ സഹായിക്കും

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്
2/7
ചര്‍മത്തെ തിളക്കമുള്ളതാക്കി നിലനിര്‍ത്താനുള്ള വിറ്റാമിനുകള്‍ അലോവേറ ജെല്ലുകളിലുണ്ട്. അതിലൂടെ ചര്‍മത്തിന്റെ കാഠിന്യവും കുറഞ്ഞ് കിട്ടും

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്
3/7
അലോവേറ ജെല്‍ തേനും ബനാന ഫേസ് മാസ്‌കും ചേര്‍ത്ത് ഉപയോഗിക്കുക. ചര്‍മകാന്തിക്ക് ബെസ്റ്റാണിത്. ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ഇതൊരു നാച്ചുറല്‍ ഫേസ് പാക്കാണ്.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്
4/7
ആദ്യം രണ്ട് ടേബിള്‍ സ്പൂണ്‍ അലോവേറ ജെല്‍ ഉപയോഗിക്കുക. ഒരു പഴത്തിന്റെ പകുതിയും എടുക്കുക. ഒപ്പം ഒരു ടീസ്പൂണ്‍ തേനും സമം ചേര്‍ത്താണ് അലോവേറ ഫേസ്പാക്ക് ഉണ്ടാക്കുക.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്
5/7
അലോവേറ ജെല്‍ ഒലീവ് ഓയില്‍ ക്രീമുമായി ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. ഒഒലീവ് ഓയില്‍ നിങ്ങളുടെ ചര്‍മത്തെ സോഫ്റ്റായും ജലാംശമുള്ളതായും നിലനിര്‍ത്തും

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്
6/7
ചര്‍മത്തെ ആരോഗ്യപ്രദമായി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ് ഒലീവ് ഓയിലും അലോവേറയും. ഇവ രണ്ടും സമം ചേര്‍ത്താണ് ഈ സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നം ഉണ്ടാക്കുക.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്
7/7
കുട്ടികളുടെ ചര്‍മത്തെ സോഫ്റ്റായി നിലനിര്‍ത്താനും, അവര്‍ക്ക് നല്ലൊരു മോയസ്ചുറൈസറാവാനും അലോവേറയ്ക്ക് സാധിക്കും. ചര്‍മകാന്തിക്കും സൗന്ദര്യ സംരക്ഷണത്തിനും അലോവേറയോളം പോന്ന ഒരു കാര്യമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X